KeralaLatest News

എം.വി.ആറിന്റെ മകന്റെ നേതൃത്വത്തില്‍ പുതിയ സിഎംപി പിറക്കുന്നു

കണ്ണൂര്‍: എം.വി.രാഘവന്റെ മകനും സി.എം.പി. അരവിന്ദാക്ഷന്‍ വിഭാഗം സംസ്ഥാന സെക്രട്ടറിയുമായ എം.വി.രാജേഷിന്റെ നേതൃത്വത്തില്‍ ഒരു പുതിയ സി.എം.പി.കൂടി പിറക്കുന്നു. ഇതിന്റെ ജില്ലാ കണ്‍വെന്‍ഷന്‍ കഴിഞ്ഞദിവസം കണ്ണൂരില്‍ നടന്നു. സംസ്ഥാന കണ്‍വെന്‍ഷന്‍ 27-ന് എറണാകുളത്ത് നടക്കും.

സി.എം.പി. അരവിന്ദാക്ഷന്‍ വിഭാഗം സി.പി.എമ്മില്‍ ലയിക്കാന്‍ തീരുമാനമെടുത്തതിനെ തുടര്‍ന്നാണ് ലയനവിരോധികളായ മുഴുവന്‍ പേരെയും സംഘടിപ്പിച്ച് അദ്ദേഹം പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കിയത്. ഫെബ്രുവരി മൂന്നിനാണ് കൊല്ലത്ത് സി.എം.പി. ലയനസമ്മേളനം നടക്കുന്നത്.

സി.എം.പി. നേരത്തേ ജോണ്‍വിഭാഗവും അരവിന്ദാക്ഷന്‍ വിഭാഗവുമായി പിളര്‍ന്നശേഷം ജോണ്‍വിഭാഗം യു.ഡി.എഫില്‍ ഉറച്ചുനിന്നു. അരവിന്ദാക്ഷന്‍ വിഭാഗം എല്‍.ഡി.എഫിനൊപ്പവും. തങ്ങളെ എല്‍.ഡി.എഫിന്റെ ഘടകകക്ഷിയാക്കണമെന്ന് സി.എം.പി. ആവശ്യപ്പെട്ടെങ്കിലും സി.പി.എം. അതിന് തയ്യാറായില്ല. അതിനിടെയാണ് പാര്‍ട്ടി സി.പി.എമ്മില്‍ ലയിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്.

ഇതുസംബന്ധിച്ച് നടന്ന യോഗത്തില്‍ ഏറെപ്പേരും ലയനത്തിന് അനുകൂലമായിരുന്നു. ഒരുവിഭാഗം ഇറങ്ങിപ്പോവുകയും ചെയ്തു. മുതിര്‍ന്ന നേതാക്കളായ പാട്യം രാജന്‍, എം.സി.കണ്ണന്‍, ടി.സി.എച്ച്.വിജയന്‍, എം.എച്ച്. ഷഹരിയാര്‍, സുഗുണന്‍ എന്നിവര്‍ ലയനത്തെ അനുകൂലിച്ചു. അതേസമയം ലയനത്തില്‍ ശക്തമായ എതിര്‍പ്പുമായി എം.വി.ആറിന്റെ മകനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായ എം.വി.രാജേഷ് രംഗത്തുവന്നു. നാലഞ്ച് നേതാക്കള്‍ ഒഴികെ ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളും ജില്ലാതല നേതാക്കളും പ്രവര്‍ത്തകരും ലയനത്തിനെതിരാണെന്ന് രാജേഷ് പറയുന്നു. അതിനിടെ രാജേഷിനെ സി.എം.പി.യില്‍നിന്ന് പുറത്താക്കുകയും ചെയ്തു. നേതാക്കളുടെ താത്പര്യങ്ങള്‍ക്ക് വേണ്ടി സി.പി.എമ്മില്‍ ലയിക്കാം. അതിന് അണികളെ ബലിയാടാക്കരുത് -അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button