KeralaLatest News

യുഡിഎഫ് തൂത്തുവാരും ;ഉമ്മന്‍ചാണ്ടിക്ക് എവിടെയും വിജയം ഉറപ്പെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ എല്ലാ മണ്ഡലങ്ങളും യുഡിഎഫ് തൂത്തുവാരുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സംസ്ഥാനത്ത് ഏത് മണ്ഡലത്തില്‍ മത്സരിച്ചാലും മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായം പാര്‍ട്ടി തീരുമാനമാണെന്നും മുരളീധരന്‍ പറഞ്ഞു.മത്സരിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഉമ്മന്‍ചാണ്ടിയാണെന്നും മുരളീധരന്‍ പറഞ്ഞു.

കേരളത്തിലെ ഇരുപത് സീറ്റിലും മത്സരിപ്പിക്കാന്‍ പറ്റിയ ആളാണ് ഉമ്മന്‍ചാണ്ടി. എല്ലാവര്‍ക്കും അദ്ദേഹത്തെ ഇഷ്ടമാണ്. ദേശീയ രാഷ്ട്രീയത്തില്‍ വലിയ സാധ്യതകളാണ് ഇപ്പോള്‍ അദ്ദേഹത്തിനുള്ളത്. ഉമ്മന്‍ചാണ്ടി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നായിരുന്നു മുല്ലപ്പളളിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button