KeralaLatest News

നടപടിക്രമങ്ങളിലെ വേഗത; എൽഡിഎഫ് സർക്കാരിനെ അഭിനന്ദിച്ച് വില്ലേജ് ഓഫീസർ

കൊച്ചി: സർക്കാർ നടപടിക്രമങ്ങളിലെ വേഗതയെ പ്രശംസിച്ച് വില്ലേജ് ഓഫീസറുടെ ഫേസ്ബുക്ക് പോസ്റ്റ്. വയനാട് കൃഷ്ണഗിരി വില്ലേജ് ഓഫീസറായ അബ്ദുള്‍ സലാമാണ് രാവിലെ എട്ടരക്കയച്ച റിപ്പോര്‍ട്ടിന്മേല്‍ തീര്‍പ്പുകല്‍പ്പിച്ചുള്ള ഓര്‍ഡര്‍ വൈകിട്ട് ആയപ്പോഴേക്കും എത്തിയതായി വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതിയിലേക്ക് ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ നല്‍കുന്നത്. രാവിലെ എട്ടരയോടെ ലഭിച്ച അപേക്ഷ അബ്ദുള്‍ സലാം പരിശോധിച്ച് ധനസഹായത്തിന് അര്‍ഹതയുണ്ടെന്ന് സാക്ഷ്യപ്പെടുത്തുകയും ആവശ്യമായ തുക അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഓണ്‍ലൈനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്‌തിരുന്നു. ഇതിനാണ് വൈകുന്നേരമായപ്പോഴേക്കും തീർപ്പ് കൽപ്പിച്ചിട്ടുള്ള ഓർഡർ ലഭിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

മുഖ്യമന്ത്രിയുടെ ചികിത്സാ ദുരിദാശ്വാസ പദ്ധതി ഓണ്‍ലൈന്‍ ആക്കിയത് വഴി വന്ന ഒരു അപേക്ഷ ഇന്നലെ രാവിലെ എട്ടരയ്ക്ക് ഞാന്‍ പരിശോധിച്ചു. അതില്‍ കണ്ട ഫോണ്‍ നമ്പറില്‍ വിളിച്ചു. എനിക്ക് അറിയുന്നവര്‍ തന്നെ ആണ്. ഷീജയുടെ മകന്‍ ആദിദേവ് ജന്മ വൈകല്യം ഉള്ള കുട്ടിയാണ് ചികിത്സകള്‍ മുറക്ക് നടക്കുന്നുണ്ട്. പക്ഷെ അവന്‍ നടക്കുകയില്ല. സംസാരിക്കുകയും ഇല്ല.

എന്റെ റിപ്പോര്‍ട്ട് അപ്പോള്‍ തന്നെ ഞാന്‍ അയച്ചു ഓണ്‍ലൈന്‍ വഴി തന്നെ. രാത്രി ഞാന്‍ ഒരു കൗതുകത്തിനു അന്ന് അയച്ച റിപ്പോര്‍ട്ടുകളിലെ നടപടി നോക്കി. ആദിദേവിന് അടിയന്തിര ചികിത്സാ സഹായം ഏഴായിരം അനുവദിച്ചിരിക്കുന്നു. ഉച്ചയോടെ തഹസില്‍ദാര്‍ അപേക്ഷ ശുപാര്‍ശയുടെ അയക്കുന്നു. വൈകിട്ട് നാല് മണിയോടെ കളക്ടര്‍ പണം അനുവദിച്ചു ഉത്തരവാകുന്നു.

അതിവേഗം ബഹുദൂരം എന്നൊരു സ്ലോഗന്‍ ഓര്‍മ വന്നു. അത് പഴയ സര്‍ക്കാര്‍ ഇറക്കിയതാണ്. ഇത്ര വേഗത്തില്‍ സേവനങ്ങള്‍ നല്‍കുക അല്‍പം അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നില്ലേ…

shortlink

Related Articles

Post Your Comments

Related Articles


Back to top button