Latest NewsIndia

ഓണ്‍ലൈന്‍ ഗെയിം പബ് ജിക്ക് നിരോധനം

അലഹബാദ്:  ഓണ്‍ലൈന്‍ ഗെയിമായ പബ്ജിക്ക് ഗുജറാത്തിലെ പ്രൈമറി വിദ്യാലയങ്ങളില്‍ വിലക്ക്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് പബ് ജി നിരോധിച്ചുളള സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. വിദ്യാര്‍ത്ഥികള്‍ ഗെയിമിന് അടിമപ്പെട്ട് പോകുന്ന സാഹചര്യമുണ്ടെന്നും ഇത് പഠന നിലവാരത്തെപ്പോലും ബാധിക്കുന്ന സ്ഥിതിയുണ്ടെന്ന് ഗെയിം നിരോധിക്കേണ്ടത് അത്യാവശ്യമാണെന്നുമാണ് സര്‍ക്കുലറില്‍ പ്രതിപാദിച്ചിരിക്കുന്നത്.

ഗുജറാത്ത് സര്‍ക്കുലര്‍ ഇറക്കിയതിന് പിന്നാലെ ജമ്മു-കാശ്മീരിലും പബ്ജി നിരോധിക്കമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സ്റ്റുഡന്‍സ് ബോഡി രംഗത്തെത്തി. മത്സരപരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച മോശം മാര്‍ക്കിനെ തുടര്‍ന്നാണിത്.

2017 ഡിസംബറില്‍ ആണ് പബ്ജി ഗെയിം നിലവില്‍ വന്നത്. ഇന്ത്യയടക്കം ലോകമെമ്ബാടും ഗെയിമിന് വലിയ പ്രതികരണമാണ് ലഭിച്ചത്. ദിനം പ്രതി 10 ലക്ഷം പേരാണ് പബ്ജി കളിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button