Latest NewsIndia

യുവതിയെ വനിതാ സംഘടനാ പ്രവര്‍ത്തകര്‍ നടുറോഡിലിട്ട് തല്ലിച്ചതച്ചു

തുംകൂര്‍: കര്‍ണാടകയിലെ തുംകൂറില്‍ യുവതിയെ വനിതാസംഘടനാ പ്രവര്‍ത്തകര്‍ നടുറോഡിലിട്ട് തല്ലിച്ചതച്ചു. വായ്പ എടുത്ത ലോണ്‍ തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതിനാലാണ് യുവതിയെ ഉപദ്രവിച്ചത്.

സവിത എന്ന യുവതിയെയാണ് സംഘടനാപ്രവര്‍ത്തകര്‍ ക്രൂരമായി തല്ലിച്ചതച്ചത്. 25,000രൂപയാണ് സവിത വനിതകളുടെ സംഘടനയില്‍ നിന്നും വായ്പയെടുത്തത്. ഇതില്‍ 15,000രൂപ തിരികെ നല്‍കിയിരുന്നു. എന്നാല്‍ ബാക്കി തുക നല്‍കാന്‍ സവിതയ്ക്ക് സാധിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് സംഘടനാ പ്രവര്‍ത്തകര്‍ യുവതിയെ ഉപദ്രവിച്ചത് യുവതിയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. യുവതിയെ നടുറോഡിലിട്ട് ഒരു സഘം സ്ത്രീകള്‍ തല്ലുകയും വലിച്ചിഴക്കുകയും ചെയ്തു. മര്‍ദ്ദനമേറ്റ് യുവതി അവശയായിട്ടും ആരും അക്രമം തടയാനായി മുന്നോട്ട് വന്നില്ല. സംഭവത്തില്‍ ഇതുവരെയും പൊലീസ് കേസെടുത്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button