Latest NewsFood & Cookery

സ്വാദേറും ചെറുപയര്‍ ദോശ

പരമ്പരാഗതമായ ഒരു ദക്ഷിണേന്ത്യന്‍ വിഭവമാണ് ചെറുപയര്‍ ദോശ. പെസറാട്ട് എന്നും അറിയപ്പെടുന്ന ഈ വിഭവം ആന്ധാപ്രദേശില്‍ നിന്നുള്ളതാണ്. പ്രഭാത ഭക്ഷണമായും വൈകുന്നേരത്തെ ലഘുഭക്ഷണമായും ഈ വിഭവം വിളമ്പാം. ചെറുപയര്‍ കൊണ്ട് ഉണ്ടാക്കുന്ന ദോശയാണിത്. ചെറുപയര്‍ കുതിര്‍ത്ത് അരച്ചെടുത്താണ് ഇതുണ്ടാക്കുന്നത്. ചട്നിക്കൊപ്പവും ചിലപ്പോള്‍ ഉപ്പുമാവിന് ഒപ്പവും ഇത് വിളമ്പാറുണ്ട്. മറ്റ് ചില ചേരുവകള്‍ക്ക് ഒപ്പം ചെറുപയര്‍ ചേര്‍ത്തുണ്ടാക്കുന്ന പച്ച നിറത്തിലുള്ള ഈ ദോശ കാഴ്ചയില്‍ മാത്രമല്ല സ്വാദിലും മുന്നിട്ടു നില്‍ക്കുന്നതാണ്. മല്ലിയില, ഉള്ളി, അരിപ്പൊടി എന്നിവയാണ് ചെറുപര്‍ദോശയ്ക്ക് സ്വാദ് നല്‍കുന്ന മറ്റ് ചേരുവകള്‍.

ചേരുവകള്‍
ചെറുപയര്‍ -1 കപ്പ്
വെള്ളം- ആവശ്യത്തിന്
മല്ലിയില – കാല്‍ കപ്പ്
സവാള- 1 എണ്ണം
പച്ച മുളക് -6
അരിപ്പൊടി -4 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചെറുപയര്‍ ഒരു രാത്രി മുഴുവന്‍ കുതിര്‍ത്ത് വയ്ക്കുക. രാവിലെ ഈ വെള്ളം ഊറ്റിക്കളഞ്ഞ് സവാള അരിഞ്ഞത്, പച്ചമുളക്, മല്ലിയില, എന്നിവ ഇട്ട് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് അരയ്ക്കുക. ഈ മാവിലേക്ക് അരിപ്പൊടിയും ഉപ്പും ആവശ്യത്തിന് വെളളവും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

സ്റ്റൗവില്‍ ദോശക്കല്ല് വെച്ച് നന്നായി ചൂടായിക്കഴിയുമ്പോള്‍ എണ്ണ പുരട്ടി മാവ് ഒഴിച്ച് നന്നായി പരത്തുക. ദോശയുടെ മുകളിലും അല്‍പ്പം എണ്ണ പുരട്ടുക. നന്നായി മൊരിഞ്ഞ് വരുന്നതുവരെ ദോശയുടെ ഇരുവശവും വേവിക്കുക.സ്വാദേറും ചെറുപയര്‍ ദോശ തയ്യാര്‍. ഇനി ചട്നിക്കൊപ്പം വിളമ്പാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button