Latest NewsKerala

മധുരം കൈമാറി ഇന്ത്യ-പാക് സൈനികര്‍

ജമ്മുകാശ്മീരില്‍ പാക്കിസ്ഥാന്‍ നിരന്തരം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനാല്‍ കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും മധുരം കൈമാറിയിരുന്നില്ല

പഞ്ചാബ്: രാജ്യം എഴുപതാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ പരസ്പരം മധുരം കൈമാറി ഇന്ത്യ-പാക് സേനാംഗങ്ങള്‍. ഇരു സൈനിക വിഭാഗങ്ങളും അഠാരി-വാഗാ അരിര്‍ത്തയിലാണ് ഇടു സൈനീക വിഭാഗങ്ങളും മധുര പലഹാരങ്ങള്‍ കൈമാറിയത്. തുടര്‍ന്ന് പരസ്പരം ആശംസകളും അറിയിച്ചു.

ജമ്മുകാശ്മീരില്‍ പാക്കിസ്ഥാന്‍ നിരന്തരം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനാല്‍ കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും മധുരം കൈമാറിയിരുന്നില്ല.  എന്നാല്‍ പിന്നീട് ദീപാവലി ദിനത്തില്‍ സൈനികള്‍ മധുരം കൈമാറി.

അതേസമയം ഡല്‍ഹി രാജ്പഥില്‍ പ്രൗഢഗംഭീരമായ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. രാഷ്ട്രപതി ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു. ലാന്‍സ് നായിക് നസീര്‍ അഹമ്മദ് വാനിക്ക് മരണാനന്തര ബഹുമതിയായി അശോക് ചക്ര സമ്മാനിച്ചു. നസീര്‍ അഹമ്മദ് വാനിയുടെ ഭാര്യയും അമ്മയും ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി . ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസയാണ് ഈ വര്‍ഷത്തെ മുഖ്യാതിഥി.

shortlink

Related Articles

Post Your Comments

Related Articles


Back to top button