CinemaMollywoodLatest News

പ്രണയവുമായി നയനിലെ ഗാനം പുറത്തിറങ്ങി

മികച്ച പ്രണയ നിമിഷങ്ങളാല്‍ സമ്പന്നമാണ് ഗാനമുടനീളം

പ്രണയ പശ്ചാത്തലമൊരുക്കിയ പൃഥ്വിരാജ് ചിത്രം 9ലെ ആദ്യ ഗാനം പുറത്തിറങ്ങി. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം. മംമ്ത മോഹന്‍ദാസും പൃഥിരാജും തമ്മിലുള്ള മികച്ച പ്രണയ നിമിഷങ്ങളാല്‍ സമ്പന്നമാണ് ഗാനമുടനീളം. സിനിമ സംവിധാനം ചെയ്യുന്നത് ജെനൂസ് മുഹമ്മദാണ്. ആല്‍ബര്‍ട്ട് എന്ന അച്ഛനും ആദം എന്ന മകനും തമ്മിലെ ബന്ധമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയമാക്കിയിരിക്കുന്നത്. ആല്‍ബര്‍ട്ടായി പൃഥ്വിരാജും ആദമായി അലോകുമാണ് എത്തുന്നത്. ഗോദയിലൂടെ മലയാളത്തിലെത്തിയ വാമിഖയാണ് ചിത്രത്തിലെ നായിക.

ഫെബ്രുവരി ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ആഗോള സിനിമ നിര്‍മ്മാണ കമ്പനിയായ സോണി പിക്‌ചേഴ്‌സും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണ് 9. ആദ്യമായാണ് സോണി പിക്‌ച്ചേഴ്‌സ് ഒരു മലയാള സിനിമയുടെ നിര്‍മാണ പങ്കാളിയാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button