NewsIndia

ഊര്‍ജ ഉത്പാദനത്തിന് കാറ്റാടി യന്ത്ര യൂണിറ്റുമായി എച്ച് എ എല്‍

 

ബംഗളൂരു: എച്ച്.എ.എല്ലിന്റെ 8.4 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള രണ്ടാമത്തെ കാറ്റാടിയന്ത്ര യൂണിറ്റ് ബാഗല്‍കോട്ടില്‍ തുടങ്ങി. നാലോളം കാറ്റാടിയന്ത്രങ്ങളാണ് ഈ യൂണിറ്റിലുള്ളത്. ബെംഗളൂരുവിലേക്ക് ഇവിടെനിന്ന് വൈദ്യുതി എത്തിക്കും. സുസ്ലോണ്‍ എനര്‍ജി ലിമിറ്റഡിന്റെ സകരണത്തോടെ 59 കോടിയോളം ചെലവിട്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.

വര്‍ഷത്തില്‍ 260 ലക്ഷം യൂണിറ്റ് വൈദ്യുതി ഇവിടെ നിന്ന് ഉത്പാദിപ്പിക്കാന്‍ കഴിയും. ബെംഗളൂരുവിലെ വിവിധ ഡിവിഷനുകളില്‍ 25 ശതമാനത്തോളം വൈദ്യുതി ഇവിടെനിന്ന് വിതരണംചെയ്യാം. ഇതോടെ 18 കോടിയോളമായിരിക്കും കമ്പനിയുടെ സാമ്പത്തികനേട്ടമെന്നാണ് കണക്ക്.

എച്ച്.എ. എല്ലിന്റെ ആദ്യ കാറ്റാടിപ്പാടം ദാവന്‍ഗരെയിലാണ് സ്ഥതിചെയ്യുന്നത്. 6.3 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഇതിന് ശേഷിയുണ്ട്. എച്ച്.എ. എല്‍. വിമാനത്താവളത്തില്‍ സൗരോര്‍ജ പ്ലാന്റും പ്രവര്‍ത്തിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button