KeralaLatest NewsNews

പ്രളയാനന്തര കേരളം; ധനസഹായ വിവരങ്ങള്‍ വ്യക്തമാക്കി മുഖ്യമന്ത്രി

 

തിരുവനന്തപുരം: പ്രളയദുരിതം അനുഭവിച്ചവര്‍ക്ക് കൃത്യമായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ നഷ്ടം കണക്കാക്കിയിട്ടുള്ളതിന് പുറമേ അര്‍ഹതയുള്ളവരുണ്ടെങ്കില്‍ അവരേയും പരിഗണിക്കുക എന്നുള്ളതാണ് സര്‍ക്കാറിന്റെ സമീപനം. നിയമസഭയില്‍ വി ഡി സതീശന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

പ്രളയത്തില്‍ ദുരിതമനുവദിച്ച 6,87,843 പേര്‍ക്ക് അടിയന്തിര ധനസഹായമായ 10000 രൂപവീതം നല്‍കി. ഇതില്‍ 77041 പേര്‍ അപ്പീലുകള്‍ വഴി ധനസഹായത്തിന് അര്‍ഹരായവരാണ്. ഒക്‌ടോബര്‍ മുതല്‍ -ഡിസംബര്‍ വരെ 10,5838 കിറ്റുകള്‍ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. ഇതിനായി 52,00054 ലക്ഷം രൂപ ചെലവായിട്ടുണ്ട്. ക്യാമ്പുകളില്‍നിന്ന് വീടുകളിലേക്ക് പോയവര്‍ക്ക് കൊടുത്തതിന് പുറമേയാണിത്. കന്നുകാലികള്‍ നഷ്ടമായ 27,65 കര്‍ഷകര്‍ക്ക് 21.71 കോടിയുടെ ആനുകൂല്യങ്ങള്‍ നല്‍കി. 2,38,376 കര്‍ഷകര്‍ക്ക് ദുരന്തനിവാരണഫണ്ടില്‍നിന്ന് 69.10 കോടി രൂപയുടെ സഹായം വിതരണംചെയ്തു. 2,24,210 കര്‍ഷകര്‍ക്ക് 110 കോടിയുടെ സഹായം ബഡ്ജറ്റില്‍നിന്നും കാര്‍ഷികസഹായമായി നല്‍കി.

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ 60,996 പുതിയ തൊഴില്‍കാര്‍ഡുകള്‍ വിതരണം ചെയ്തു. ഇതിലൂെടെ 4.93 കോടി അധിക തൊഴില്‍ദിനങ്ങള്‍ സഷ്ടിക്കാന്‍ കഴിഞ്ഞു. 559.19 ലക്ഷം രൂപ ഇതിലൂടെ വിതരണം ചെയ്തു. 94,891 പേര്‍ക്ക് 732.46 കോടി രൂപ പലിശയിതര വായ്പ കുടുംബശ്രീ വഴി വിതരണം ചെയ്തു. ഇതിന്റെ പലിശ സര്‍ക്കാരാണ് വഹിക്കുന്നത്.

പൂര്‍ണമായും തകര്‍ന്ന 13,362 വീടുകള്‍ ഉള്ളതായാണ് ഇതുവരെയുള്ള കണക്ക്. ഇതില്‍ 9431 പേര്‍ക്ക് ആദ്യഗഡു വിതരണം ചെയ്ത് വീടിന്റെ പണി തുടങ്ങിയിട്ടുണ്ട്. ബാക്കിയുള്ളവ കെയര്‍ ഹോം, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ പൂര്‍ത്തീകരിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ഭാഗികമായി തകര്‍ന്ന വീടുകളെ 4 വിഭാഗങ്ങളായി തിരിച്ചാണ് നഷ്ടത്തിന്റെ തോത് കണക്കാക്കി ധനസഹായം വിതരണം ചെയ്യുന്നത്. ആദ്യ 2 വിഭാഗങ്ങള്‍ക്ക് ധനസഹായം പൂര്‍ണമായി വിതരണം ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് ഒന്നാംഗഡു നല്‍കി. 1,21,265 കുടുംബങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. ഫെബ്രുവരി 15നകം ഇത് പൂര്‍ത്തിയാക്കും.വിവിധ ആനുകൂല്യങ്ങള്‍ സംബന്ധിച്ച് 54,792 അപ്പീലുകളും പരാതികളുമായി അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കും. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗരേഖയിലുള്ള ധനസഹായത്തേക്കാള്‍ വര്‍ദ്ധിച്ച തോതിലാണ് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button