KeralaLatest NewsCrime

ഐ.പി.എസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ആള്‍മാറാട്ടം; യുവാവ് പിടിയില്‍

തൃശൂര്‍: ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടിയ യുവാവിനെ തൃശ്ശൂര്‍ ഒല്ലൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ആറാട്ടുപുഴ പല്ലിശ്ശേരി കുന്നുമ്മേല്‍ വീട്ടില്‍ വിപിനെ (29)യാണ് പുഴമ്പള്ളത്തെ വാടക വീട്ടില്‍ നിന്നു പോലീസ് പിടികൂടിയത്. പോലീസ് യൂണിഫോമില്‍ സഞ്ചരിച്ചിരുന്ന ഇയാള്‍ ബൈക്കുകള്‍ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തി പണപ്പിരിവ് നടത്തിയിരുന്നതായും പോലീസ് പറഞ്ഞു.

ആന്റിടെററിസ്റ്റ് സ്‌ക്വാഡില്‍ എ.എസ്.പി. ആണെന്ന് സ്വയം പരിചയപ്പെടുത്തി ഇയാള്‍ പുഴമ്പള്ളത്തെ കണ്ണമ്പുഴ സെബിന്റെ വീട്ടിലെത്തി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്്. ഒല്ലൂര്‍ സി.ഐ. ബെന്നി ജേക്കബ്, എസ്.ഐ. എസ്. സിനോജ്, സി.പി.ഒ.മാരായ സുധീഷ്, അലന്‍ ആന്റണി ജിന്റോ എന്നിവരുടെ നേതൃത്വത്തില്‍ പുഴമ്പള്ളത്തെ വാടകവീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button