MollywoodLatest News

തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങി പ്രിയാ വാര്യര്‍

കൊച്ചി : ഒരു അഡാര്‍ ലവ് എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ ലോകമെമ്പാടും അറിയപ്പെട്ട പ്രിയാ വാര്യര്‍ തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ഈച്ച ഫെയിം നാനിയുടെ നായികയാവാനാണ് പ്രിയാ വാര്യരെ ക്ഷണിച്ചിരിക്കുന്നത്. വിക്രം കുമാര്‍ ഒരുക്കുന്ന പുതിയ സിനിമയില്‍ നാനിയാണ് നായകന്‍.

ഈ ചിത്രത്തില്‍ നാനിയുടെ നായികയാവാന്‍ പ്രിയ വാര്യരെ ക്ഷണിച്ചുവെന്നാണ് ടോളിവുഡില്‍ നിന്നുള്ള വാര്‍ത്തകള്‍. ചിത്രത്തിന്റെ ഓഡിഷനും ലുക്ക് ടെസ്റ്റിനുമായി ക്ഷണിച്ചെന്നാണ് റിപ്പോര്‍ട്ട്.

ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലൗവ് എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ’ എന്ന ഗാനത്തിലെ കണ്ണിറുക്കലിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ പ്രിയാ വാര്യര്‍ ഇതിനോടകം ബോളിവുഡ് ചിത്രത്തില്‍ വരെ അഭിനയിച്ച് കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button