Latest NewsKerala

എല്‍ഡിഎഫ് സര്‍ക്കാര്‍ 1000 ദിനാഘോഷം: പ്രചാരണത്തിനായി ഒമ്പതരക്കോടി രൂപ

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ആയിരം ദിനാഘോഷ പ്രചാരണത്തിന് ഒമ്പതരക്കോടി രൂപ മാറ്റി വച്ചത് വിവാദമാകുന്നു. പ്രളയാന്തര പുനര്‍ നിര്‍മ്മാണം സ്തംഭിച്ചു നില്‍ക്കുന്ന അവസ്ഥയില്‍ ഇത്തരം കാര്യങ്ങള്‍ക്ക് ഇത്രയധികം പണം വാരിക്കോരി ചെലവഴിക്കുന്നതാണ് വിവാദത്തിനു കാരണം. അതേസമയം പ്രചാരണത്തിനായി ഒമ്പതരക്കോടി വകയിരിത്തിത് ബന്ധപ്പെട്ട് പൊതുഭരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി. ജില്ലകള്‍ തോറുമുള്ള പ്രചാരണങ്ങള്‍ക്കാണ് ഈ തുക. പ്രചാരണാര്‍ത്ഥം ജില്ലകള്‍ തോറും പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഏജന്‍സികളെ ഏല്‍പ്പിക്കാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button