Jobs & VacanciesLatest NewsEducation & Career

അസിസ്റ്റന്റ് പ്രൊഫസർ താത്കാലിക ഒഴിവ്

കേരളത്തിലെ ഒരു സർക്കാർ സ്ഥാപനത്തിൽ എൽ.സി/എ.ഐ വിഭാഗത്തിനു സംവരണം ചെയ്യപ്പെട്ടിട്ടുള്ള (എൻ.സി.എ ഒഴിവ്) അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഓറൽ മെഡിസിൻ & റേഡിയോളജി തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. പ്രായപരിധി 2018 ജനുവരി ഒന്നിന് 24-44 വയസ് (നിയമാനുസൃത വയസ്സിളവ് സഹിതം). പ്രതിമാസം 15600-39100 രൂപയാണ് വേതനം. എം.ഡി.എസ് ഇൻ ഓറൽ മെഡിസിൻ & റേഡിയോളജിയാണ് യോഗ്യത.

നിശ്ചിത യോഗ്യതയുള്ളവർ അവ തെളിയിക്കു ന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി തൊട്ടടുത്തുള്ള പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസർ ഫെബ്രുവരി രണ്ടിന് മുൻപ് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ മേലധികാരിയിൽ നിന്നുള്ള എൻ.ഒ.സി കൂടി ഹാജരാക്കണം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button