Latest NewsLife StyleHealth & Fitness

വണ്ണം കുറയണോ, എങ്കില്‍ ഈ ജ്യൂസ് ഒന്ന് പരീക്ഷിക്കൂ

വണ്ണം കുറയ്ക്കണമെന്ന് കരുതുന്നവര്‍ വ്യായാമത്തിനൊപ്പം കൃത്യമായ ഡയറ്റും കൊണ്ടുപോയാല്‍ മാത്രമേ വേണ്ട ഫലം ലഭിക്കുകയുള്ളൂ. അങ്ങനെ വണ്ണം കുറയ്ക്കാന്‍ ശ്രമം നടത്തുവര്‍ കൂടുതലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പഴങ്ങളോ പച്ചക്കറികളോ കൊണ്ടുള്ള ജ്യൂസ് ആണ്. അത്തരകാര്‍ക്ക് ഏറെ ഗുണകരമായ ഒരു ജ്യൂസ് ആണ് ഇത്. വെറും നാലു ചേരുവകള്‍, ഉണ്ടാക്കാന്‍ വേണ്ടത് രണ്ട് മിനിറ്റ് മാത്രം.

മഞ്ഞള്‍, കക്കിരി, ഇഞ്ചി, കുരുമുളക് എന്നിവയാണ് പ്രധാന ചേരുവകള്‍. ഒരു കക്കിരി കഷ്ണങ്ങളായി അരിയുക. ഒരിഞ്ചോളം വലുപ്പത്തിലുള്ള മഞ്ഞള്‍, രണ്ടോ മൂന്നോ ടേബിള്‍ സ്പൂണോളം ചിരവിയ ഇഞ്ചി, ഒരു നുള്ള് കുരുമുളകുപൊടി എന്നിവ ചേര്‍ക്കുക. ആവശ്യമെങ്കില്‍ നുള്ള് ഉപ്പും ചേര്‍ക്കാം. എന്നാല്‍ ഉപ്പില്ലാതെയായിരിക്കും കൂറെക്കൂടി ആരോഗ്യകരമാവുക. എല്ലാ ചേരുവകളും കൂടി ചേര്‍ത്ത് ഒരുമിച്ച് അടിച്ചെടുത്ത്, അരിച്ച് ഉപയോഗിക്കാം.

രാവിലെയാണ് ഈ ജ്യൂസ് കഴിക്കാന്‍ ഏറ്റവും നല്ലത്. വര്‍ക്കൗട്ടും മറ്റ് ഡയറ്റുമെല്ലാം ഇതോടൊപ്പം തന്നെ തുടരാവുന്നതുമാണ്.മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ എന്ന പദാര്‍ത്ഥമാണ് ശരീരത്തിന് ഗുണകരമാകുന്നത്. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെല്ലാം ഇത് വളരെ പ്രയോജനപ്പെടുന്നത് കൂടിയാണ്.അതുപോലെ തന്നെ 100ഗ്രാം കക്കിരിയില്‍ ആകെ 16 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. ഇതിന് പുറമെ ഫൈബറുകള്‍, വിറ്റാമിന്‍- കെ, സി, എ, മഗ്‌നീഷ്യം, പൊട്ടാസ്യം, മാംഗനീസ് എന്നിവയാലെല്ലാം സമ്പുഷ്ടമാണ് കക്കിരി. കൂടാതെ ദഹന പ്രവര്‍ത്തനങ്ങളെ സുഗമമാക്കാന്‍ ഇഞ്ചി ഏറെ സഹായിക്കുന്നു. ഇവയെല്ലാം ചേര്‍ന്ന ഈ ജ്യൂസ് കഴിക്കുന്നതിലൂടെ ശരീരഭാരം ഏറെ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button