Latest NewsKuwaitGulf

ആശുപത്രികളില്‍ ഇനിമുതല്‍ ഇ-ഫയലിംഗ് സംവിധാനം വരുന്നു

കുവൈത്ത്:കുവൈത്തിലെ ആശുപത്രികളില്‍ ഇ-ഫയലിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി ഡോ. ഷെയ്ഖ് ബസ്സില്‍ അല്‍ സബാഹ്. ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. പദ്ധതിയുടെ ആദ്യപടിയായാണ് മുഴുവന്‍ രോഗികളുടെയും ചികിത്സാ രേഖകള്‍ ഇലക്ട്രോണിക് ഫയലുകളിലേക്ക് മാറ്റുന്നത്.

അതോടൊപ്പം ഫയലുകള്‍ ഏകീകരിക്കുകയും ചെയ്യും. രോഗിയെ സംബന്ധിക്കുന്ന പ്രാഥമിക വിവരം നല്‍കുന്നതോടെ ഏത് ആശുപത്രിയില്‍ നിന്നും ക്ലിനിക്കല്‍ ഹിസ്റ്ററി പരിശോധിക്കാന്‍ ഇത് വഴി സാധിക്കും. സംവിധാനം യാഥാര്‍ഥ്യമാകുന്നതോടെ രോഗിക്കും ഡോക്ടര്‍മാര്‍ക്കും ഒരു പോലെ ചികിത്സാ കാര്യങ്ങള്‍ വേഗത്തിലും കൂടുതല്‍ സുതാര്യവുമാക്കാന്‍ സാധിക്കുമെന്ന് ശൈഖ് ബാസില്‍ അല്‍ സബാഹ് കൂട്ടിച്ചേര്‍ത്തു.

ആരോഗ്യസേവന മേഖലകളില്‍ ആധുനിക സാങ്കേതിക വിദ്യകളുപയോഗപ്പെടുത്തിയുള്ള കൂടുതല്‍ വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുമെന്ന് വ്യക്തമാക്കി മന്ത്രി ഡോ. ശൈഖ് ബാസില്‍ അസ്സബാഹ്. പരിഷ്‌കരണം രാജ്യത്തെ എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുബൈയില്‍ നടക്കുന്ന അറബ് ആരോഗ്യ പ്രദര്‍ശനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ച ശേഷം നടത്തിയ പ്രസ്താവനയിലാണ് ആരോഗ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button