KeralaLatest News

വീണ്ടും കുതിച്ചുയർന്ന് സ്വ​ര്‍​ണ വി​ല

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല വീണ്ടും ഉയർന്നു. പവന് 200 രൂപ കൂടി 24720 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 3090 രൂപയാണ് ഇന്നത്തെ വില. ആഗോളവിപണിയിലെ വിലക്കയറ്റമാണ് ഇവിടെയും പ്രതിഫലിച്ചത്.

അന്താരാഷ്ട്രവിപണിയിൽ 31 ഗ്രാം ട്രോയ് ഔൺസ് സ്വർണത്തിന് 1319 ഡോളറാണ് ഇന്നത്തെ നിരക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യമിടിയുന്നതും സ്വർണവില വർധിക്കാൻ കാരണമാകുന്നു. 71 രൂപയ്ക്ക് മുകളിലാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഡോളറിനെതിരെ രൂപയുടെ മൂല്യം. അതോടൊപ്പം രാജ്യത്തെ സ്വർണ ഇറക്കുമതിയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button