Latest NewsUAE

യുഎഇയിൽ ഫോണിലൂടെ തട്ടിപ്പ്; 24 പേർ അടങ്ങിയ സംഘം പിടിയിൽ

യുഎഇ: യുഎഇയിൽ ഫോണിലൂടെ തട്ടിപ്പ്നടത്തിയിരുന്ന 24 പേർ അടങ്ങിയ സംഘം അറസ്റ്റിൽ. ക്യാഷ് പ്രൈസ് അടിച്ചിട്ടുണ്ടെന്ന തരത്തിൽ ആളുകളെ ഫോണിൽ വിളിച്ചറിയിക്കുകയും ഇതിന്റെ ഭാഗമായി ആദ്യം കുറച്ചു പണം തങ്ങളുടെ അക്കൗണ്ടിൽ ഇടണമെന്ന് പറഞ്ഞാണ് സംഘം തട്ടിപ്പ് നടത്തുന്നത്. ഇത്തരത്തിൽ നിരവധി ആളുകൾ ഇവരുടെ കെണിയിൽ വീണതായാണ് വിവരം.

ഇത്തരത്തിൽ ഇരയായ ഒരാൾ നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ്
24 പേർ അടങ്ങിയ സംഘത്തെ പിടികൂടിയത്. ഇവരുടെ പക്കലുണ്ടായിരുന്ന ഫോണുകളും സിമ്മുകളും പോലീസ് പിടികൂടി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button