
അബുദാബി: കഴിഞ്ഞ ദിവസം അബുദാബിയിലെ യാസ് മാള്‍ സന്ദര്‍ശിക്കാനെത്തിയവരെ കാത്ത് വലിയൊരു സര്‍പ്രൈസ് ഒരുക്കിയിട്ടുണ്ടായിരുന്നു. എന്താണെന്നല്ലേ?… അവര്‍ അന്നത്തെ തങ്ങളുടെ മദ്ധ്യാഹ്നം ചിലവഴിച്ചത് അബുദാബി കിരീടാവകാശിയും ദുബായ് സായുധസേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനൊപ്പമായിരുന്നു. മാള്‍ സന്ദര്‍ശിക്കാനെത്തിയവര്‍ക്കൊപ്പം അദ്ദേഹം സെല്‍ഫിക്ക് പോസ് ചെയ്യുന്ന വീഡിയോകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
യുവാക്കളെന്നോ മുതിര്‍ന്നവരെന്നോ പ്രായഭേതമില്ലാതെ സന്ദര്‍ശകര്‍ അദ്ദേഹത്തിനൊപ്പം സെല്‍ഫിയെടുക്കുന്നത് വീഡിയോയില്‍ ഉണ്ട്. അബുദാബി കിരീടാവകാശിയെ അടത്ത് കണ്ട സന്തോഷത്തിലായിരുന്നു കുട്ടികള്‍ അടക്കമുള്ളവര്‍. മദ്ധ്യാഹ്നം ചിലവഴിക്കാന്‍ മാളിലെത്തിയ സന്ദര്‍ശകരുടെയും ജീവനക്കാരുടെയും സന്തോഷത്തില്‍ അദ്ദേഹവും പങ്കുചേര്‍ന്നു.
Post Your Comments