NewsInternational

വെനസ്വേലയില്‍ ജനങ്ങളുടെ പരമാധികാരം സംരക്ഷിക്കുമെന്ന് മഡുറോ

 

കാരക്കാസ്: വെനസ്വേലയിലെ ജനങ്ങളുടെ പരമാധികാരം സംരക്ഷിക്കുമെന്ന് പ്രസിഡന്റ് നിക്കോളാസ് മഡൂറോ. വെനസ്വേലയുടെ സൈനിക പരിശീലനകേന്ദ്രം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് മഡൂറോ നയം വ്യക്തമാക്കിയത്. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള അമേരിക്കയുടെ ഇടപെടല്‍ രാജ്യം ചെറുത്തുനില്‍ക്കുന്നത് സൈന്യത്തിന്റെ സഹായത്തോടെയാണെന്നും, 200 വര്‍ഷത്തിനിടെ വെനസ്വേല കണ്ടതില്‍വച്ച് ഏറ്റവും വലിയ രാഷ്ട്രീയ — സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും മഡൂറോ പറഞ്ഞു. സൈന്യത്തിനുള്ളില്‍ ഒരുതരത്തിലുമുള്ള വേര്‍തിരിവുകള്‍ ഉണ്ടാകരുതെന്നും മഡൂറോ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം അമേരിക്കന്‍ ഉപപ്രധാനമന്ത്രി മൈക്ക് പെന്‍സ് വെനസ്വേലയിലും നിക്കരാഗ്വയിലും ജനങ്ങളെ അടിച്ചമര്‍ത്തുന്നത് ക്യൂബയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണെന്ന് ആരോപിച്ചിരുന്നു. ഇത് ശീതയുദ്ധകാലഘട്ടത്തെ ഓര്‍മിപ്പിക്കുന്നതാണെന്ന് വെനസ്വേലന്‍ വിദേശകാര്യ സെക്രട്ടറി ജോര്‍ജ് അരോസ പറഞ്ഞു. 21–ാം നൂറ്റാണ്ടിന് യോജിച്ച പരാമര്‍ശമല്ലിതെന്നും കേവലം നുഴഞ്ഞുകയറ്റക്കാരന്റെ വാചകമടിമാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button