Latest NewsFood & Cookery

മധുരം പകരാന്‍ സ്‌ട്രോബറി പന്ന കോട്ട

ഒരു ഇറ്റാലിയന്‍ വിഭവമാണ് പന്ന കോട്ട. ജലറ്റിന്‍ നിറച്ച മധുരമുള്ള ഒരു ക്രീം ആണിത്. ഇതില്‍ സ്‌ട്രോബറി പന്ന കോട്ട ആരുടെയും മനം കവരും. സ്വാദ് മാത്രമല്ല, ചുവപ്പും വെളുപ്പും കലര്‍ന്ന നിറവും ആരെയും ആകര്‍ഷിക്കും. ക്രീമിന് റം, കോഫി, വാനില തുടങ്ങിയ വ്യത്യസ്ത രുചികള്‍ ചേര്‍ക്കാം.

ചേരുവകള്‍
ജലറ്റിന്‍ ഇലകള്‍ – 3 ടീസ്പൂണ്‍
ഡബിള്‍ ക്രീം – അര കിലോ
പാല്‍ – 2 വലിയ കപ്പ്
പഞ്ചസാര – 1 വലിയ കപ്പ്
വാനില തൊണ്ട് – 1

സ്ട്രോബറിയ്ക്ക് വേണ്ടത്
സ്ട്രോബറി – അര കിലോ (തൊലി കളഞ്ഞത്)
കോണ്‍ഫ്ളോര്‍(ചോളപൊടി) – ഒന്നര കപ്പ്
പഞ്ചസാര- 1 കപ്പ്

തയാറാക്കുന്ന വിധം
ജലറ്റിന്‍ ഇലകള്‍ മൃദുവാകുന്നതിന് ഒരു ചെറിയ പാത്രത്തിലെ തണുത്ത വെള്ളത്തില്‍ അഞ്ച് മിനുട്ട് നേരം ഇട്ട് വയ്ക്കുക. അതേസമയം തന്നെ ക്രീം, പാല്‍, പഞ്ചസാര എന്നിവ ഒരു പാനില്‍ എടുക്കുക. വാനില തൊണ്ട് പൊളിച്ച് വിത്ത് പുറത്തെടുക്കുക. ക്രീം മിശ്രിതത്തിലേക്ക് വാനില തൊണ്ടും ചേര്‍ക്കുക മിശ്രിതം ഇളം തീയില്‍ ചൂടാക്കുക, തിളയ്ക്കരുത്.

വെള്ളത്തില്‍ നിന്നും ജലറ്റിന്‍ ഇലകള്‍ എടുത്ത് വെള്ളം പൂര്‍ണമായും പിഴിഞ്ഞ് കളഞ്ഞ് ഓരോന്നായി ചൂടായ ക്രീമിലേക്ക് ഇടുക നന്നായി അലിയുന്നത് വരെ ഇളക്കുക. ഈ മിശ്രിതം തണുക്കാനായി 20-30 മിനുട്ട് മാറ്റി വയ്ക്കുക. ഇതേസമയം വാനില തൊണ്ടുകള്‍ ലായിനിയില്‍ നിന്നും നീക്കം ചെയ്യുക. ഈ മിശ്രിതം ് ഗ്ലാസ്സുകളിലേക്ക് അരിച്ച് ഒഴിച്ചതിന് ശേഷം കുറഞ്ഞത് മൂന്ന് മണിക്കൂര്‍ തണുക്കാന്‍ വയ്ക്കുക.

സ്ട്രോബറി , കോണ്‍ഫ്ളോര്‍, പഞ്ചസാര എന്നിവ ഒരു പാനിലെടുത്ത് ചൂടാക്കുക പുറത്തെത്തിയ നീര് കട്ടിയാവുകയും സ്ട്രോബറി മൃദുവാകുകയും ചെയ്യുന്നത് വരെ ഇടത്തരം ചൂടില്‍ 4-5 മിനുട്ട് പാകം ചെയ്യുക. പുറത്തെടുത്ത് തണുക്കാന്‍ വയ്ക്കുക. നന്നായി തണുത്തതിന് ശേഷം പന്നാകോട്ടയുടെ മുകളില്‍ സ്ട്രോബറി മിശ്രിതം വയ്ക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button