Latest NewsIndia

വിമാനതാവളത്തിൽ തടഞ്ഞു; മലയാളികളുടെ വിദേശ യാത്ര മുടങ്ങി

യാത്ര മുടങ്ങിയ ഇവർ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് പരാതി നൽകി

ബെം​ഗളുരു; പോർട്ട് ഓഫ് സ്പെയിനിലേയ്ക്ക്​ പോകാൻ കെപ​ഗൗഡ രാജ്യാന്തര വിമാനതാവളത്തിലെത്തിയ 2 ബെം​ഗളുരു മലയാളികളെ എമി​ഗ്രേഷൻ വിഭാ​ഗം തടഞ്ഞതായി പരാതി.

യാത്ര മുടങ്ങിയ ഇവർ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് പരാതി നൽകി . കോട്ടയം കുറിച്ചി സ്വദേശി ടോണി കുന്നേൽ , കണ്ണൂർസ്വദേശി ജിനോ എന്നിവരുടെ യാത്രയാണ് മുടങ്ങിയത്.

ഇരുവരുടെയും ഭാര്യമാർ ജോലി ചെയ്യുന്ന പോർട്ട് ഓഫ് സ്പെയിനിലേക്ക് പോകാനെത്തിയപ്പോഴാണ് അധികൃതർ തടഞ്ഞത് .

കൊച്ചിയിൽ നിന്ന് ദുബായിലേയ്ക്ക് നേരിട്ട് വിമാന സർവ്വീസുള്ളപ്പോൾ എന്തിനാണ് ബെം​ഗളുരുവിൽ നിന്ന് പോകുന്നതെന്ന് എമി​ഗ്രേഷൻ ഉദ്യോ​ഗസ്ഥർ ചോ​ദിച്ചിരുന്നു.

തിരിച്ചറിയൽ രേഖകളടക്കം കൈമാറിയെങ്കലും അധികൃതർ യാത്ര തടയുകയായിരുന്നു , ഇതോടെയാണ് കോട്ടയം സ്വദേശികൾ പരാതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button