KeralaLatest NewsIndia

ശബരിമലയില്‍ നാമജപം നടത്തിയതിന് അറസ്റ്റിലായി ശബരിമലക്ക് പോകുവാന്‍ നിരോധനം നേരിട്ട 69 അയ്യപ്പന്‍മാര്‍ മല ചവിട്ടാനൊരുങ്ങുന്നു

കൊച്ചി: ശബരിമല സന്നിധാനത്ത് ശരണം വിളിച്ചതിന് അറസ്റ്റിലായ 69 തീര്‍ത്ഥാടകര്‍ വീണ്ടും മല കയറുന്നു. മണ്ഡല സീസണില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് ദര്‍ശനം നടത്താന്‍ കഴിയാതിരുന്ന സംഘമാണ് കുംഭം ഒന്നിന് മലകയറുക. പെരുമ്പാവൂര്‍ സ്വദേശി ആര്‍ രാജേഷ് ഉള്‍പ്പടെയുള്ള തീര്‍ത്ഥാടകരുടെ ഇരുമുടിക്കെട്ട് പന്തളം കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ആചാരവിധി പ്രകാരം വീണ്ടും ചടങ്ങുകള്‍ നടത്തിയാണ് അയ്യപ്പന്മാര്‍ സന്നിധാനത്ത് എത്തുക.സന്നിധാനം നടപ്പന്തലില്‍ നാമജപം നടത്തി ആദ്യം അറസ്റ്റിലായ സംഘമാണ് ഇവരുടേത്.

Image may contain: one or more people and crowd

അറസ്റ്റ് ചെയ്ത ഇവരെ പോലിസ് കനത്ത വകുപ്പുകള്‍ ചുമത്തി റിമാന്റ് ചെയ്തിച്ചിരുന്നു. പത്തനംതിട്ട ജില്ലയില്‍ മണ്ഡല സീസണില്‍ പ്രവേശിക്കരുത് തുടങ്ങിയ ഉപാധികളോടെ ആയിരുന്നു പത്തനംതിട്ട കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. തുടര്‍ന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഇവരുടെ ഇരുമുടിക്കെട്ട് പന്തളം ക്ഷേത്രത്തില്‍ ഉപചാരപൂര്‍വ്വം സൂക്ഷിക്കുകയായിരുന്നു.സമാധാനപരമായ നാമജപം മുഴക്കിയ സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തതും, ഇരുമുടിക്കെട്ട് ഉള്‍പ്പടെ നിലത്തിട്ട് വലിച്ചിഴച്ചതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഇവരെ അറസ്റ്റ് ചെ്തതിന് പിറകെയും പോലിസ് നിയന്ത്രണം ലംഘിച്ച്‌ ഭക്തര്‍ സന്നിധാനത്ത് പതിവായി നാമജപം മുഴക്കിയിരുന്നു. ശബരിമലയില്‍ നാമജപം നടത്തിയതിന് അറസ്റ്റിലായി ശബരിമലക്ക് പോകുവാന്‍ നിരോധനം നേരിട്ട 69 അയ്യപ്പന്‍മാര്‍ ഫെബ്രുവരി 13 (കുംഭം 1) ന് രാവിലെ 8 മണിക്ക് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ വച്ച്‌ കെട്ടുനിറക്കുമെന്ന് ആര്‍ രാജേഷ് അറിയിച്ചു. അന്നേ ദിവസം അറസ്റ്റ് വരിച്ച എല്ലാ അയ്യപ്പന്മാരും രാവിലെ 7.30 ന് പന്തളം ക്ഷേത്രത്തില്‍ എത്തിചേരേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button