Latest NewsIndia

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​രണം; യോഗിയെ പരിഹസിച്ച് മ​മ​ത

കോ​ല്‍​ക്ക​ത്ത: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തിനായി പ​ശ്ചി​മ ബം​ഗാ​ളി​ല്‍ എത്തുന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ പരിഹസിച്ച് ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​ര്‍ കൊ​ല്ല​പ്പെ​ടു​ന്ന യു​പി​യു​ടെ കാ​ര്യം ആ​ദി​ത്യ​നാ​ഥ് ആ​ദ്യം നോ​ക്ക​ട്ടെ​യെ​നന്നായിരുന്നു മ​മ​തയുടെ പ്രതികരണം.

യുപിയിൽ നി​ര​വ​ധി പേ​ര്‍ കൊ​ല്ല​പ്പെ​ടു​ന്നു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നി​ര​വ​ധി ക​ര്‍​ഷ​ക​ര്‍ ജീ​വ​നൊ​ടു​ക്കു​ന്നു. അ​വി​ടെ നി​ര​വ​ധി പേ​രെ ത​ല്ലി​ക്കൊ​ല്ലു​ന്നു. ആ​ദ്യം അ​ദ്ദേ​ഹം ഉ​ത്ത​ര്‍​പ്ര​ദേ​ശി​ന്‍റെ കാ​ര്യം നോ​ക്ക​ട്ടെ. പി​ന്നെ റാ​ലി ന​ട​ത്തൂ- മ​മ​ത പ​റ​ഞ്ഞു. യു​പി​യി​ല്‍ മ​ത്സ​രി​ച്ചാ​ല്‍ ജ​യി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പു​ള്ള​തു​കൊ​ണ്ടാ​ണ് യോ​ഗി ബം​ഗാ​​ളില്‍ ചുറ്റിത്തിരിയുന്നതെന്നും ഇ​ന്ന് എ​വി​ടെ മ​ത്സ​രി​ച്ചാ​ലും യോ​ഗി പ​രാ​ജ​യ​പ്പെ​ടു​മെ​ന്നും മമത കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button