CricketLatest News

ധോണിയേയും രോഹിത് ശര്‍മ്മയേയും മറികടന്ന് പാക് വനിതാ ടീം ക്യാപ്റ്റന്‍ സന മിര്‍

ലാഹോര്‍: മഹേന്ദ്രസിംഗ് ധോണിയേയും രോഹിത് ശര്‍മ്മയേയും മറികടന്ന് റെക്കോർഡ് നേട്ടവുമായി പാക് വനിതാ ടീം ക്യാപ്റ്റന്‍ സന മിര്‍. നൂറ് ട്വന്റി-20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരവും ആദ്യ ഏഷ്യന്‍ വനിതാതാരവുമെന്ന റെക്കോർഡാണ് സന നേടിയിരിക്കുന്നത്. വിന്‍ഡീസിനെതിരായ മൂന്നാമത്തെ ട്വന്റി-20 മത്സരത്തിലാണ് സന ഈ നേട്ടം സ്വന്തമാക്കിയത്. പാകിസ്ഥാന് വേണ്ടിയുള്ള ഓരോ മത്സരവും മനോഹരമായ അവസരവും വലിയ ഉത്തരവാദിത്തവുമാണെന്നും ഇത്രയും നാള്‍ രാജ്യത്തിന് വേണ്ടി കളിക്കാനായി എന്നതില്‍ അഭിമാനിക്കുന്നുവെന്നും സന വ്യക്തമാക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button