Latest NewsFootballSaudi Arabia

നവയുഗം സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ഫെബ്രുവരി 21 ന് തുടങ്ങും

ദമ്മാം: നവയുഗം സാംസ്ക്കാരികവേദിയുടെ കായികവേദി കേന്ദ്രകമ്മിറ്റി സംഘടിപ്പിയ്ക്കുന്ന “നവയുഗം സെവൻസ്” ഫുട്ബാൾ ടൂർണ്ണമെന്റ്-2019, ഫെബ്രുവരി 21ന് ആരംഭിയ്ക്കും. ദമ്മാം ഇഖ്തിറാഫ് സ്റ്റേഡിയത്തിൽ ഫെബ്രുവരി 21 വ്യാഴാഴ്ച വൈകുന്നേരം 7 മണി മുതൽ പ്രാഥമിക മത്സരങ്ങൾ നടക്കും. നോക്ക്ഔട്ട് രീതിയിൽ നടക്കുന്ന മത്സരങ്ങളിൽ സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും. ഫെബ്രുവരി 28 വ്യാഴാഴ്ച വൈകുന്നേരം സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ നടക്കും.

ടൂർണമെന്റ് വിജയികൾക്കും റണ്ണർഅപ്പിനും ട്രോഫിയും, ക്യാഷ് പ്രൈസും നൽകും. മികച്ച പ്ലേയർ, മികച്ച ഡിഫൻഡർ, മുതലായ വ്യക്തിഗതപ്രകടനങ്ങൾക്കും സമ്മാനം നൽകും. മത്സരങ്ങളിൽ പങ്കെടുക്കാനും, കൂടുതൽ വിവരങ്ങൾ അറിയാനും 0506023018, 0501605784 എന്നീ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് നവയുഗം കായികവേദി പ്രസിഡന്റ്‌ തമ്പാൻ നടരാജനും, സെക്രട്ടറി നഹാസും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button