KeralaLatest NewsIndia

ശബരിമലയില്‍ ആചാര ലംഘനം നടത്തിയ ബിന്ദുവിന് അവധി നല്‍കിയത് ചട്ടങ്ങള്‍ പാലിക്കാതെ

രജിസ്ട്രാര്‍ക്ക് ബിന്ദുവിന്റെ അവധി അപേക്ഷ ലഭിച്ചിട്ടില്ല.

കണ്ണൂര്‍: ശബരിമലയില്‍ ആചാര ലംഘനത്തിന് കൂട്ടുനിന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ബിന്ദു അമ്മിണിക്ക് അവധി നല്‍കിയത് ചട്ടങ്ങള്‍ പാലിക്കാതെ. കരാര്‍ അധ്യാപകര്‍ അലവന്‍സില്ലാത്ത അവധിക്ക് അപേക്ഷിക്കേണ്ടത് വകുപ്പ് മേധാവി വഴി സര്‍വകലാശാല രജിസ്ട്രാര്‍ക്ക് ആണ്. ബിന്ദു വകുപ്പ് മേധാവിക്ക് മാത്രമാണ് അപേക്ഷ നല്‍കിയത്.

രജിസ്ട്രാര്‍ക്ക് ബിന്ദുവിന്റെ അവധി അപേക്ഷ ലഭിച്ചിട്ടില്ല. വിവരാവകാശ നിയമ പ്രകാരം എബിവിപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്ത് നല്‍കിയ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയില്‍ 15 ദിവസത്തില്‍ കൂടുതല്‍ ലീവ് എടുക്കുകയാണെങ്കില്‍ മാത്രം രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കിയാല്‍ മതി എന്നാണ് പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഒരു സര്‍ക്കുലര്‍ ഇതുവരെ സര്‍വകലാശാല ഇറക്കിയതായി വ്യക്തതയില്ല. ബിന്ദു അമ്മിണി 10 കാഷ്വല്‍ ലീവും എഴ് വിത്തൗട്ട് അലവന്‍സ് ലീവും ഉള്‍പ്പടെ പതിനേഴ് ലീവെടുത്തതായും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

ബിന്ദു അമ്മിണിയുടെ ജോലി സംരക്ഷിക്കാന്‍ വേണ്ടിയാണ് സര്‍വകലാശാല വളഞ്ഞവഴി തേടുന്നത്.സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ മാത്രം ബിന്ദു അമ്മിണിയുടെ ലീവ് കാരണം എല്‍എല്‍ബി, എല്‍എല്‍എം വിദ്യാര്‍ത്ഥികള്‍ക്ക് 13 ക്ലാസുകള്‍ നഷ്ടമായി. ബിന്ദു അമ്മിണിയുടെ കരാര്‍ പിന്‍വലിച്ച്‌ പുതിയ അധ്യാപികയെ നിയമിക്കാന്‍ യൂണിവേഴ്‌സിറ്റി തയാറാകണമെന്ന് എബിവിപി ജില്ല പ്രസിഡന്റ് കെ. രഞ്ജിത്ത് യൂണിവേഴ്‌സിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button