Latest News

ദേവസ്വം കമ്മീഷണറുടെ എകെജി സെന്‍റര്‍ സന്ദര്‍ശനത്തിന്‍റെ കാരണം വ്യക്തമാക്കണം : കെ മുരളീധരന്‍

കോഴിക്കോട്: ദേവസ്വം കമ്മീഷണര്‍ എന്‍ വാസു കഴിഞ്ഞ ദിവസം എകെജി സെന്‍റര്‍ സന്ദര്‍ശനം നടത്തുകയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയതിനേയും തുടര്‍ന്ന് കമ്മീഷണര്‍ക്കെതിരെ കെ മുരളീധരന്‍ എംഎല്‍ എ. മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ജനമഹായാത്രയുടെ കോഴിക്കോട് ജില്ലയിലെ സമാപനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍ .

എന്ത് അടിസ്ഥാനത്തിലാണ് ദേവസ്വം കമ്മീഷണര്‍ എ കെ ജി സെന്‍ററില്‍ പോയതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്ന് കെ മുരളീധരന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ദേവസ്വം കമ്മീഷണര്‍ക്ക് രാഷ്ട്രീയം പാടില്ലെന്ന് വിധിയുണ്ട്. അതിനാല്‍ തന്നെ കമ്മീഷണറുടെ നടപടി കോടതി വിധിയുടെ ലംഘനമാണ്. നിയമം ലംഘിച്ചതിന് ദേവസ്വം കമ്മീഷണര്‍ കോടതിയില്‍ മറുപടി പറയേണ്ടി വരുമെന്നും മുരളീധരന്‍ പറഞ്ഞു.

നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് നാണം കെട്ട് തന്‍റെ പദവിയില്‍ കടിച്ചു തൂങ്ങരുതെന്നും മുരളീധരന്‍ വിമര്‍നമുന്നയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button