KeralaLatest News

സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന പാല്‍ എവിടെ നിന്നെത്തുന്നു?

1 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ 2 ദിവസങ്ങളില്‍ 150 മില്ലി ലീറ്റര്‍ പാല്‍ വിതരണം ചെയ്യുന്നുണ്ട്

തിരൂര്‍: സ്‌കൂളില്‍ കുട്ടികള്‍ക്കു നല്‍കുന്ന പാല്‍ എവിടെ നിന്നാണ് എത്തുന്നതെന്ന് പരിശോധിക്കാന്‍ നടപടി വേണമെന്ന ആവശ്യവുമായി രക്ഷിതാക്കള്‍ രംഗത്ത്. മുമ്പ് മില്‍മയില്‍ നി്ന്നും എത്തിച്ചിരുന്ന പാല്‍ പിന്നീട് പ്രാദേശിക ക്ഷീരസംഘങ്ങളില്‍നിന്നു പാല്‍ വാങ്ങാനായി തീരുമാനവുമുണ്ടായി. എന്നാല്‍ ജില്ലയില്‍ പലയിടത്തും സ്‌കൂളിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് പ്രാദേശിക സൊസൈറ്റികള്‍ക്ക് പാല്‍ വിതരണം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ മനസ്സിലാക്കിയാണ് ആവശ്യവുമായി മലപ്പുറം ജില്ലയിലെ രക്ഷിതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

1 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ 2 ദിവസങ്ങളില്‍ 150 മില്ലി ലീറ്റര്‍ പാല്‍ വിതരണം ചെയ്യുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലുള്ള സംഘങ്ങള്‍ക്ക് വിരലിലെണ്ണാവുന്ന സ്‌കൂളുകള്‍ക്കു മാത്രമേ പാല്‍ നല്‍കാനാകുന്നുള്ളൂ. മില്‍മയില്‍ നി്ന്നും പാല്‍ വാങ്ങാതായതോടെ അധികപാല്‍ പാല്‍പ്പൊടിയുണ്ടാക്കാന്‍ ഇതര സംസ്ഥാനങ്ങളിലേക്ക് വരെ കയറ്റി അയയ്ക്കുകയാണെന്ന് അധികൃതര്‍ പറയുന്നു.

1000 കുട്ടികളുള്ള സ്‌കൂളില്‍ ഒരു ദിവസം 150 ലിറ്റര്‍ പാലാണ് വേണ്ടത്. അതേ പ്രദേശത്തുള്ള നിരവധി സ്‌കൂളുകളില്‍ ഇത്രയും പാല്‍ മുടങ്ങാതെ എത്തുന്നതാണ് രക്ഷിതാക്കള്‍ക്ക് സംശയത്തിന് ഇട നല്‍കിയത്. പ്രാദേശിക പാല്‍ വിതരണ സംഘങ്ങള്‍ക്ക് ഇത്രയും കുട്ടികള്‍ക്ക് വിതരണം ചെയ്യാനുള്ള പാല്‍ ലഭിക്കുന്നില്ലെന്ന് ജീവനക്കാരും സമ്മതിക്കുന്നു.

ഇതര സംസ്ഥാനങ്ങളില്‍നിന്നു ഗുണനിലവാരമില്ലാത്ത പാല്‍ ധാരാളമായി എത്തുന്നതായി മില്‍മ പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്‌കൂളുകളില്‍ പരിശോദന വേണമെന്ന രക്ഷിതാക്കളുടെ ആവശ്യം ഉയര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button