KeralaLatest News

പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പഴ്‌സ് കൊച്ചിയില്‍ നഷ്ടപ്പെട്ടു; തിരിച്ചുകിട്ടിയത് ഉത്തരേന്ത്യയില്‍ നിന്ന് : സംഭവം ഇങ്ങനെ

നെടുമ്പാശ്ശേരി: പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പഴ്സ് കൊച്ചിയില്‍ നഷ്ടപ്പെട്ടു. തിരിച്ചുകിട്ടിയത് ഉത്തരേന്ത്യയില്‍ നിന്ന് . കൊച്ചി വിമാനത്താവളത്തില്‍ നഷ്ടപ്പെട്ട പണവും രേഖകളും അടങ്ങിയ പഴ്‌സ് ലഖ്‌നൗ വിമാനത്താവണത്തില്‍ നിന്നാണ് തിരിച്ചുകിട്ടിയത്. സിഐഎസ്എഫ് നടത്തിയ നീണ്ട പരിശ്രമത്തിനൊടുവിലാണ് പഴ്‌സ് കണ്ടെത്തിയത്. വിമാനത്താവളത്തിലെ കാര്‍ പാര്‍ക്കിങ് ഏജന്‍സിയായ ഒമേഗ എന്റര്‍പ്രൈസസിലെ അസിസ്റ്റന്റ് മാനേജര്‍ കെഎസ് സജിത്തിന്റെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പഴ്‌സാണ് തിരികെ ലഭിച്ചത്.

തിങ്കളാഴ്ച വൈകീട്ട് ആറിന് കൊച്ചി വിമാനത്താവള കവാടത്തിന് സമീപത്ത് നിന്നാണ് പഴ്‌സ് നഷ്ടമായത്. സജിത്ത് സിഐഎസ്എഫിന്റെ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. അവര്‍ നിരീക്ഷണ ക്യമാറകള്‍ പരിശോധിച്ച് പഴ്‌സ് കണ്ടെത്താന്‍ ശ്രമം തുടങ്ങി. എയര്‍പോര്‍ട്ടിലേക്ക് വരികയായിരുന്ന ലഖ്‌നൗ സ്വദേശി റോഡില്‍ നിന്ന് പഴ്‌സ് എടുക്കുന്നതായി കണ്ടു. സിഐഎസ്എഫ് ഇയാളുടെ സഞ്ചാരം നിരീക്ഷിച്ചു. തിങ്കളാഴ്ച വൈകിട്ട് 7.20ന് ലഖ്‌നൗവിലേക്കുള്ള വിമാനത്തില്‍ ഇയാള്‍ പുറപ്പെട്ടതായും കണ്ടെത്തി. കൊച്ചിയിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഉടന്‍ ലഖ്‌നൗ വിമാനത്താവളത്തിലെ സിഐഎസ്എഫ് അധികൃതരുമായി ബന്ധപ്പെട്ടു. യാത്രക്കാരന്റെ സിസി ടിവി ദൃശ്യങ്ങളും കൈമാറി.

ലഖ്‌നൗ വിമാനത്താവളത്തില്‍ ഇറങ്ങി പുറത്തിറങ്ങുന്നതിന് മുന്‍പായി പഴ്‌സ് കളഞ്ഞുകിട്ടിയ യാത്രക്കാരനെ ദേഹ പരിശോധന നടത്തി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ സജിത്തിന്റെ പഴ്‌സ് കണ്ടെടുക്കുകയായിരുന്നു. പരാതി ഇല്ലാത്തതിനാല്‍ യാത്രക്കാരനെ താക്കീത് നല്‍കി വിട്ടയച്ചു. ബുധനാഴ്ച സജിത്തിന്റെ പഴ്‌സ് ലഖ്‌നൗവില്‍ നിന്ന് വിമാന മാര്‍ഗം കൊച്ചി വിമാനത്താവളത്തിലെത്തിച്ച് വ്യാഴാഴ്ച സിഐഎസ്എഫ് അധികൃതര്‍ ഇത് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button