CricketLatest News

ധോണിയുടെ ക്രിക്കറ്റ് ബുദ്ധി ലോകകപ്പിൽ ഉപകാരപ്പെടുമെന്ന് യുവരാജ് സിംഗ്

മുംബൈ: ഈ വർഷത്തെ ഏകദിന ലോകകപ്പ് നേടുന്നതിൽ മഹേന്ദ്രസിംഗ് ധോണിയുടെ സാന്നിധ്യം ഇന്ത്യൻ ടീമിന് വളരെയേറെ ഉപകാരപ്പെടുമെന്ന് വ്യക്തമാക്കി ഇന്ത്യൻ താരം യുവരാജ് സിങ്. ‘ധോണിയുടെ ‘ക്രിക്കറ്റ് ബുദ്ധി’ കരുത്തുറ്റതാണ്. വിക്കറ്റ് കീപ്പറെന്ന നിലയിൽ മൈതാനത്തെ ഏറ്റവും നിർണായകമായ സ്ഥാനത്താണ് ധോണിയുടെ നിൽപ്പ്. അവിടെ നിന്ന് മൽസരം നിയന്ത്രിക്കാനുള്ള ധോണിയുടെ കഴിവ് വർഷങ്ങളായി നമുക്ക് അറിയാവുന്നതാണ്. യുവതാരങ്ങളെ നയിക്കുന്നതിലും കോഹ്‍ലിക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിലും ധോണിയുടെ സാന്നിധ്യം ടീമിന് വളരെയധികം ഉപകാരപ്പെടുമെന്നും യുവരാജ് പറയുകയുണ്ടായി. ഓസ്ട്രേലിയൻ പര്യടനത്തിൽ അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം ഉജ്വലമായിരുന്നു. മൈതാനത്ത് തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലും ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി നയിക്കുന്നതിലും ധോണി നിർണായകമാകുമെന്നും യുവരാജ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button