Latest NewsKerala

വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട

കൊച്ചി: നെടുമ്ബാശ്ശേരിയിൽ ലാപ്‌ടോപ്പിനകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ടരക്കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയിലായി. കാസര്‍കോട് ആലംപാടി സ്വദേശി ഹാരിസ് അഹമ്മദാണ് പിടിയിലായത്.
ലാപ്‌ടോപ്പിന്റെ ബാറ്ററി അഴിച്ചുമാറ്റി അവിടെ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. 85 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഇന്‍ഡിഗോ വിമാനത്തില്‍ ദുബൈയില്‍ നിന്നും നെടുമ്ബാശ്ശേരിയിലെത്തിയതായിരുന്നു ഹാരിസ്. ബാഗേജിലാണ് ലാപ്ടോപ്പ് സൂക്ഷിച്ചിരുന്നത്. വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ സ്വര്‍ണം കണ്ടെത്തുകയായിരുന്നു. 22 സ്വര്‍ണ ബിസ്‌കറ്റുകളാണ് ഉണ്ടായിരുന്നത്. ഇയാള്‍ പലവട്ടം ദുബൈയിലേക്ക് യാത്ര ചെയ്തിട്ടുള്ളതായി പാസ്പോര്‍ട്ട് പരിശോധിച്ചതില്‍ നിന്നും കണ്ടെത്തി. സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button