Latest NewsFood & Cookery

ഞായറാഴ്ച്ച രസകരമാക്കാന്‍ ബീഫ് കബാബ് തയ്യാറാക്കാം

ഇന്ന് ഞായറാഴ്ച്ച…, എല്ലാവര്‍ക്കും അവധി ദിനമായ ഞായറാഴ്ച്ച ഉച്ചയൂണിന് രുചികരമായ ബീഫ് കബാബ് തയ്യാറാക്കിയാലോ…

ക്യൂബുകളായി മുറിച്ച ബീഫ് അരക്കിലോ

മാറിനേറ്റ് ചെയ്യാന്‍ ആവശ്യമായവ…

കട്ട തൈര്- 2 കപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 2 ടേബിള്‍സ്പൂണ്‍
മുളകുപൊടി- ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍ പൊടി- കാല്‍ ടീസ്പൂണ്‍
മല്ലി പൊടി- അര ടേബിള്‍സ്പൂണ്‍
ഗരം മസാല- അര ടേബിള്‍സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്

ഗ്രില്‍ ചെയ്യാന്‍ ആവശ്യമായവ…

ക്യാപ്‌സിക്കം ക്യൂബ് ആയി കട്ട് ചെയ്തത്. സവാള ക്യൂബ് ആയി കട്ട് ചെയ്തത്. തക്കാളി കുരുകളഞ്ഞു ക്യൂബ് ആയി കട്ട് ചെയ്തത്. ബീഫ് അല്പം ഉപ്പും കുരുമുളകുമിട്ട് കുക്കറില്‍ വേവിക്കാം. മുക്കാല്‍ വേവ് മതിയാകും. ഇനി ഇതു മാറിനേറ്റ് ചെയ്യാം. 8-10 മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കാം. ശേഷം BBQ സ്റ്റിക്കില്‍ കുത്തി ഗ്രില്‍ ചെയ്യാം. അല്ലെങ്കില്‍ നോണ്‍ സ്റ്റിക്ക് പാനില്‍ വച്ചു ശാലോ ഫ്രൈ ചെയ്യാം. BBQ സ്റ്റിക്കില്‍ ഒരു പീസ് ബീഫ് ഒരു പീസ് ക്യാപ്‌സിക്കും ഒരു പീസ് സവാള പിന്നെ ബീഫ് എന്ന രീതിയില്‍ വേണം കുത്തി വേവിക്കാന്‍.

Tags

Related Articles

Post Your Comments


Back to top button
Close
Close