Latest NewsFootballSports

ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നതാരം; പട്ടിക ഇങ്ങനെ

ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരം ഫുട്‌ബോള്‍ പ്രേമികളുടെ പ്രിയങ്കരനായ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി തന്നെ. ഫ്രഞ്ച് പത്രമായ ലെഗ്യൂപെയാണ് ഫുട്‌ബോളിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന പത്ത് താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. രണ്ടാം സ്ഥാനം പോര്‍ച്ചുഗലിന്റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കാണ്. അടുത്തിടെയാണ് റയല്‍മാഡ്രിഡില്‍ നിന്നും താരം യുവന്റസിലെത്തുന്നത്. മൂന്നാം സ്ഥാനം ഫ്രാന്‍സ് താരവും അത്‌ലറ്റിക്കോ മാഡ്രിഡിലെ പോരാളിയുമായ അന്റോണിയോ ഗ്രീസ്മാനാണ്.ബാഴ്‌സലോണയുടെ നിലവിലെ ടോപ് സ്‌കോറര്‍ കൂടിയായ മെസി പ്രതിമാസം 8.3 മില്യണ്‍ യൂറോയാണ് വരുമാനമായി സ്വീകരിക്കുന്നത്. റൊണാള്‍ഡോയില്‍ നിന്നും ഏകദേശം ഇരട്ടിയോളമാണ് മെസിയുടെ വരുമാനം. 4.7മില്യണ്‍ യൂറോയാണ് റൊണാള്‍ഡോയുടെ വരുമാനം.

അത്‌ലറ്റികോ മാഡ്രിഡിന്റെയും ലോകകപ്പ് നേടിയ ഫ്രാന്‍സിന്റെയും താരമായ ഗ്രീസ്മാനാണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത്. 3.3മില്യന്‍ യൂറോയാണ് താരത്തിന്റെ പ്രതിമാസ വരുമാനം.പി.എസ്.ജിയുടെ സൂപ്പര്‍ താരം നെയ്മറാണ് നാലാം സ്ഥാനത്ത്. 3.06മില്യന്‍ യൂറോയാണ് നെയ്മറിന്റെ വരുമാനം. സുവാരസ്(2.9മില്യണ്‍ യൂറോ), ബെയ്ല്‍(2.5 മില്യണ്‍ യൂറോ), കുട്ടീഞ്ഞോ(2.3 മില്യണ്‍ യൂറോ), അലക്‌സിസ് സാഞ്ചസ്(2.28 മില്യണ്‍ യൂറോ), എംബാപ്പെ(1.73 മില്യണ്‍ യൂറോ) ഓസില്‍ (1.6 മില്യണ്‍ യൂറോ) എന്നിവരാണ് ആദ്യ പത്തിലെ മറ്റുതാരങ്ങള്‍. ബ്രസീല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്ന് മാത്രമാണ് രണ്ട് പേര്‍ ഈ ലിസ്റ്റില്‍ ഇടംപിടിച്ചത്.( ഫ്രാന്‍സില്‍ നിന്ന് ഗ്രീസ്മാന്‍, എംബാപ്പെ ബ്രസീലില്‍ നിന്ന് നെയ്മര്‍, കുട്ടീഞ്ഞോ)
ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന പത്ത് താരങ്ങളുടെ ലിസ്റ്റില്‍ പ്രീമിയര്‍ ലീഗ്(ഇംഗ്ലണ്ട്) ലാലിഗ(സ്‌പെയിന്‍), സീരീ എ(ഇറ്റലി) ലീഗ് വണ്‍(ഫ്രാന്‍സ്) താരങ്ങളാണ്. എന്നാല്‍ ജര്‍മന്‍ ബുണ്ടസ് ലീഗില്‍ കളിക്കുന്നവരാരും ആദ്യ പത്തില്‍ ഇടംപിടിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button