Latest NewsIndia

ഈദൂഹ, ഇവള്‍ കശ്മീരിന്റെ ശബ്ദമാകേണ്ടവള്‍

ഓരോ നിമിഷവും സോഷ്യല്‍ മീഡിയയില്‍ ഉണ്ടാവുന്ന കാര്യങ്ങള്‍ രസകരമാണ്. അപ്രതീക്ഷിതമായി പുതു താരോദയങ്ങള്‍ ഉണ്ടാവുന്നു, വിണ്ണില്‍ വെന്നിക്കൊടി പാറിച്ചുനില്കുന്നവര്‍ മണ്ണിലേക്ക് ഇറങ്ങിവരുന്നു. ഇതാ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത് കാശ്മീരില്‍ നിന്നുള്ള ഈദൂഹ ഇക്ബാല്‍ എന്ന പെണ്‍കുട്ടിയുടെ വിഡിയോയാണ് .

1 മിനിറ്റ് 19 സെക്കന്റ് ഉള്ള വിഡിയോയില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ പത്രപ്രവര്‍ത്തകരുടെ വാക്ചാതുര്യത്തോടെയാണ് ഈദൂഹ സംസാരിക്കുന്നതു. ഒരു മാര്‍ബിള്‍ കഷ്ണം മൈക്കായി പിടിച്ചായിരുന്നു ഈദൂഹയുടെ വിവരണം. രാജ്യത്തെ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ഒരുപാട് പേരുടെ കൈയടി നേടിക്കഴിഞ്ഞു ഈ പെണ്‍കുട്ടി. ഈദൂഹയുടെ വാര്‍ത്താബോധവും ആത്മവിശ്വാസവും അതിശയിപ്പിക്കുന്നതാണെന്നാണ് ഇവരുടെ അഭിപ്രായം.

ഇതുവരെ ഉള്ളതില്‍ വച്ച് ഏറ്റവും വലിയ മഞ്ഞു വീഴ്ചയ്ക്കാണ് കാശ്മീര്‍ സാക്ഷ്യം വഹിക്കുന്നത്. ശക്തമായ ഹിമപാതത്തില്‍ ദമ്പതികള്‍ മരണപെട്ടു 6 രക്ഷാപ്രവര്‍ത്തകരെയും പോലീസ്‌കാരെയും കാണാതായി. കശ്മീരിന്റെ എല്ലാ മേഖലയെയും മഞ്ഞുവീഴ്ച സാരമായി ബാധിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button