Latest NewsCarsAutomobile

വിപണിയിൽ തിളങ്ങാനായില്ല : ഈ കാറിന്റെ വിൽപ്പന അവസാനിപ്പിക്കാൻ ഒരുങ്ങി ഫോക്‌സ്‌വാഗണ്‍

വിപണിയിൽ വേണ്ടത്ര ചലനം സൃഷ്ടിക്കാൻ സാധിക്കാതെ വന്നതോടെ നാലു മീറ്ററില്‍ താഴെയുള്ള കോംപാക്ട് സെഡാന്‍ ലോകത്തേക്ക് കടന്നു വന്ന അമിയോയെ പിൻവലിക്കാൻ ഒരുങ്ങി ഫോക്‌സ്‌വാഗണ്‍. അടുത്തവര്‍ഷത്തോടെ അമിയോയെ പിൻവലിക്കുമെന്നാണ് റിപ്പോർട്ട്.

AMEO VOLKSWAGEN

നാലു മീറ്ററില്‍ താഴെയുള്ള വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ 2016 -ലാണ് ഇന്ത്യക്കായി മാത്രം അമിയോ സെഡാനെ ഫോക്‌സ്‌വാഗണ്‍ അവതരിപ്പിച്ചത്. ഇന്ത്യയിലുള്ള അഞ്ചാംതലമുറ പോളോ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി നിർമിച്ചിട്ടും വാഹനത്തിന് നിരത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുവാൻ ആയില്ല.

VOLKSWAGEN AMEO TWO

കഴിഞ്ഞവര്‍ഷം 9,800 യൂണിറ്റുകളാണ് കമ്പനി വിറ്റത്. പ്രതിമാസം 980 യൂണിറ്റുകളുടെ ശരാശരി വില്‍പ്പന മാത്രമേ നേടാൻ സാധിച്ചൊള്ളു.ഈ അവസരത്തില്‍ അമിയോ വില്‍പ്പനയുമായി മുന്നോട്ടുപോവുക ബുദ്ധിമുട്ടാണെന്നും, കാര്യമായ വില്‍പ്പനയില്ലാത്ത അമിയോയെ പുതുക്കാന്‍ ഫോക്‌സ്‌വാഗണിന് ഉദ്ദേശമില്ലെന്നുമാണ് റിപ്പോർട്ട്.

volkswagen ameo

shortlink

Related Articles

Post Your Comments

Related Articles


Back to top button