Specials

വാലന്റൈൻസ് ദിനത്തിൽ കല്യാണം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക് : നിങ്ങളെ കാത്തിരിക്കുന്നത് വന്‍ ദുരന്തമെന്ന് റിപ്പോര്‍ട്ട്‌

വാഷിംഗ്ടൺ: വാലന്റൈൻസ് ദിനത്തിൽ കല്യാണം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ലോകമെങ്ങും പ്രണയദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14ന് തന്റെ പങ്കാളിയുടെ കൈപിടിച്ച് വിവാഹ പന്തലിലേക്ക് നടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരും. എന്നാല്‍ അത്തരക്കാര്‍ക്ക് സന്തോഷം പകരുന്ന വാർത്തയല്ല ഇപ്പോൾ പുറത്ത് വരുന്നത്. വാലന്റൈൻസ് ദിനത്തിൽ നടന്നിട്ടുള്ള വിവാഹങ്ങൾ പലതും വിവാഹ മോചനത്തിലാണ് അവസാനിക്കുന്നതെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. 11 ലക്ഷം ഡച്ച് ദമ്പതിമാരിൽ മെൽബൺ യൂണിവേഴ്സിറ്റിയാണ് ഇത്തരത്തിൽ ഒരു പഠനം നടത്തിയത്.

വാലന്റൈൻസ് ദിനത്തിൽ വിവാഹിതരായ ദമ്പതിമാരിൽ 37 ശതമാനം പേരും വിവാഹ ബന്ധം വേർപെടുത്തി. കൂടാതെ 45 ശതമാനം പേർ തങ്ങളുടെ വൈവാഹിക ജീവിതം മൂന്ന് വർഷത്തിനപ്പുറം കൊണ്ടുപോയതുമില്ല. വാലന്റൈൻസ് ദിനത്തിൽ വിവാഹം കഴിക്കുന്നവരിൽ ഭൂരിഭാഗവും തങ്ങളുടെ പ്രണയബന്ധത്തിന്റെ പ്രാരംഭഘട്ടത്തിലായിരിക്കും. കൂടാതെ ഇത്തരം പ്രത്യേക ദിനങ്ങളിൽ കല്യാണം കഴിക്കുന്ന ദമ്പതിമാരിൽ വൈവാഹിക ജീവിതത്തോടുള്ള ആസക്‌തി കുറവായിരിക്കും. ഇത് ബന്ധങ്ങളിലെ വിള്ളലിലേക്ക് നയിക്കുമെന്നും ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. ബന്ധങ്ങളിലെ തീവ്രതക്കുറവാണ് ഇതിന് കാരണമായി ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button