Specials

വാലന്റൈന്‍സ് ഡേയിലെ വിചിത്രമായ ചില ആചാരങ്ങൾ

പ്രണയിക്കുന്നവരുടെ ദിവസമാണ് വാലന്റൈന്‍സ് ഡേ. എന്നാൽ ജപ്പാന്‍, നോര്‍വ്വേ, ഫിലിപ്പീന്‍സ്, സ്ലോവേനിയ തുടങ്ങിയ രാജ്യങ്ങളിൽ വാലന്റൈന്‍സ് ഡേയില്‍ വിചിത്രമായ ചില ആചാരങ്ങള്‍ നടത്തി വരാറുണ്ട്. വൈറ്റ് ഡേ എന്നാണ് ഈ ദിവസം ജപ്പാനില്‍ അറിയപ്പെടുന്നത്. പെൺകുട്ടി തന്റെ പ്രണയ സൂചനയായി ചോക്ലേറ്റ് ആണ് ആണ്‍കുട്ടിയ്ക്ക് നല്‍കുന്നത്.

സ്ലോവേനിയയിൽ സ്പ്രിങ് ഫെസ്റ്റിവല്‍ എന്ന പേരിലാണ് ഈ ദിവസം അറിയപ്പെടുന്നത്. എന്നാൽ മാര്‍ച്ച് 12ന് സെന്റ്. ജോര്‍ജസ് ഡേയിലാണ് സ്ലോവേനിയയില്‍ പ്രണയദിനം ആഘോഷിക്കുന്നത്. എസ്റ്റോണിയയിൽ ഫെബ്രുവരി 14 ഫ്രണ്ട്ഷിപ്പ് ഡേ ആയാണ് ആഘോഷിക്കുന്നത്. കൂട്ടുകാരും വീട്ടുകാരും ചേര്‍ന്നാണ് ഇവിടെ ഈ ദിനം ആഘോഷിക്കുന്നത്.

ഖനയിൽ ഫെബ്രുവരി 14 ചോക്ലേറ്റ് ഡേ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ ദിവസം ഇവിടെ ചോക്ലേറ്റ് എക്‌സിബിഷന്‍സ് വരെ നടത്താറുണ്ട്. ഫിലിപ്പീൻസിൽ ഫെബ്രുവരി 14 എന്ന് പറയുന്നത് വിവാഹ ദിനം കൂടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button