Specials

ചരിത്രം പറയുന്ന വാലന്റൈൻസ് ഡേ

എല്ലാ വർഷവും ഫെബ്രുവരി 14-നാണ്‌ ലോകത്തിന്റെ വിവിധയിടങ്ങളിൽ വാലൻന്റൈൻ ദിനം അല്ലെങ്കിൽ സെന്റ് വാലന്റൈൻ ദിനം. ഈ ദിവസത്തിനും ഒരു ചരിത്രമുണ്ട്. പ്രണയിക്കുന്നവര്‍ക്കുവേണ്ടി ജീവൻ വെടിഞ്ഞ സെന്‍റ്.വാലന്‍റൈൻ എന്ന പുരോഹിതന്‍റെ ഓര്‍മ്മദിനമാണ് ഫെബ്രുവരി 14ന് വാലന്‍റൈൻസ് ദിനമായി ആചരിച്ചുതുടങ്ങിയതെന്നാണ് ഐതിഹ്യം.

ആ ദിവസത്തിലേക്ക് നയിക്കുന്ന ഓരോ ദിനത്തിനും പ്രത്യേകതകളുണ്ട്. ഫെബ്രുവരിന് 11ന് പ്രോമിസ് ഡേയാണ്. പ്രൊപ്പോസ് ഡേയിൽ ജീവിതത്തിലേക്ക് ക്ഷണിച്ച സ്നേഹഭാജനത്തിന് എന്നും ഒപ്പമുണ്ടാകുമെന്ന വാഗാദാനം നൽകുന്ന ദിനമാണിത്. മാത്രമല്ല അവന്‍റെ അല്ലെങ്കിൽ അവളുടെ ആഗ്രങ്ങള്‍, സ്വപ്നങ്ങള്‍ മുൻനിര്‍ത്തി മോഹനവാഗ്ദാനങ്ങള്‍ നൽകുന്ന ദിനം കൂടിയാണിത്.

വരുംദിവസങ്ങള്‍ കിസ് ഡേയും ഹഗ് ഡേയും പിന്നെ വാലന്‍റൈൻ ഡേയുമാണ്. പാശ്ചാത്യ സംസ്കാരത്തിന്‍റെ ഭാഗമായി കടന്നുവന്ന വാലന്‍റൈൻ ആഘോഷത്തിന് ഇത്തരത്തിലുള്ള ദിവസങ്ങള്‍ ഏറെ പ്രിയമാണ്. പ്രണയിക്കാനാഗ്രഹിക്കുന്നവരും പ്രണയം തുറന്നുപറയാനാഗ്രഹിക്കുന്നവരും ഈ ദിനങ്ങള്‍ക്കായി കാത്തിരിക്കാറുമുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button