Latest NewsIndiaWriters' Corner

എഴുത്തുകാരന്‍ എം.മുകുന്ദനെ തേടി പത്തുലക്ഷം രൂപയുടെ അവാര്‍ഡ്

മയ്യഴി : എഴുത്തുകാരന്‍ എം.മുകുന്ദന് പുതുച്ചേരി സര്‍ക്കാരിന്റെ ആദരം. എഴുത്തച്ഛന്‍ അവാര്‍ഡ് നേടിയ എം.മുകുന്ദന് 10 ലക്ഷം രൂപയുടെ അവാര്‍ഡും ഉചിതമായ അദരവും നല്‍കുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി പറഞ്ഞു. മൗയ്യഴിയില്‍ എം.മുകുന്ദനെ ആദരിക്കാനായി പുതുച്ചേരി സര്‍ക്കാരും പൗരാവലിയും സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒട്ടും പ്രതീക്ഷിക്കാത്ത, അത്ഭുതപ്പെടുത്തിയ ആദരമാണ് പുതുച്ചേരി സര്‍ക്കാരും നാട്ടുകാരും തനിക്ക് നല്‍കിയതെന്ന് എം.മുകുന്ദന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഇതെനിക്ക് മറക്കാനാവാത്ത ദിവസമാണ്, ഞാന്‍ ഇനി മയ്യഴിയുടെ മാത്ര കഥാകാരനല്ല, മാധ്യമപ്രവര്‍ത്തകര്‍ എന്നെ ഇനി പുതുച്ചേരിയുടെ കഥാകരന്‍ എന്നോ പാവങ്ങളുടെ എഴുത്തുകാരന്‍ എന്നോ വിശേഷിപ്പിക്കുന്നതാണ് എനിക്കിഷ്ടം. വായനക്കാരില്ലാതെ എഴുത്തുകാരനില്ലെന്നും ഈ ആദരങ്ങള്‍ തന്റെ എഴുത്ത് ജീവിതത്തിന് ഊര്‍ജ്ജം പകരുന്നവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഡോ.വി.രാമചന്ദ്രന്‍ എംഎല്‍എ അദ്ധ്യക്ഷനായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button