KeralaLatest News

ട്രെയിനില്‍ അടിയന്തര സേവനം: ആവശ്യവുമായി ഐപിഎഫ്

കണ്ണൂര്‍ : ട്രെയിനുകളില്‍ അടിന്തര സാഹചര്യങ്ങളുണ്ടായാല്‍ നേരിടുന്നതിന് പര്യാപ്തമായ സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ നടപടി ആവശ്യപ്പെട്ട് സംസ്ഥാന ന്യൂനപക്ഷ കമീഷനു മുമ്പാകെ പരാതി. ഇന്റഗ്രേറ്റഡ് പ്രൊഫഷണല്‍ ഫോറം റീജിയണല്‍ ഡയറക്ടര്‍ അഡ്വ. പി പി മുബഷിര്‍ അലിയാണ് പരാതിയുമായി കമ്മീഷനെ സമീപിച്ചത്. കഴിഞ്ഞ ഡിസംബറില്‍ യാത്രക്കിടെ പട്ടാന്നൂര്‍ സ്വദേശികളായ ഷമീര്‍ – സുമയ്യ ദമ്പതികളുടെ മകള്‍ ഒരു വയസുകാരി മറിയം അടിയന്ത ചികിത്സ ലഭിക്കാതെ മാവേലി എക്‌സ്പ്രസ് ട്രെയിനില്‍ മരിക്കാനിടയായ സാഹചര്യത്തിലാണ് പരാതി.

അടിയന്തര സാഹചര്യങ്ങളില്‍ എന്ത് സൗകര്യമാണ് ഏര്‍പ്പെടുത്തുകയെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കുവാന്‍ കമ്മീഷന്‍ റെയില്‍വേയോട് നിര്‍ദ്ദേശിച്ചു. കേസ് അടുത്ത അദാലത്തിലാത്തില്‍ പരിഗണിക്കും.കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ന്യൂനപക്ഷ കമ്മീഷന്‍ അദാലത്തില്‍ കമ്മീഷന്‍ അംഗം അഡ്വ. പി വി മുഹമ്മദ് ഫൈസല്‍ കേസുകള്‍ പരിഗണിച്ചു.

മാല മോഷണം ആരോപിച്ച് ജയിലില്‍ കഴിയുകയും തുടര്‍ന്ന് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത കതിരൂര്‍ സ്വദേശി താജുദ്ദീന്റെ ഭാര്യ വി കെ നസ്രീന നല്‍കിയ പരാതില്‍ വിശദീകരണം നല്‍കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ കമ്മീഷനോട് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ നിന്നായി 14 കേസുകളാണ് കമ്മീഷന്‍ അദാലത്തില്‍ പരിഗണിച്ചത്. അതില്‍ മൂന്നെണ്ണം തീര്‍പ്പായി. ബാക്കിയുള്ളവ അടുത്ത അദാലത്തിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button