KeralaLatest News

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് മതിലിലിടിച്ചു; 6 പേര്‍ക്ക് പരിക്കേറ്റു

കോട്ടയം: കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് മതിലിലിടിച്ചു; ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ ഒറ്റയീട്ടിയ്ക്ക് സമീപമാണ് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടത് .

വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ബസ് മതിലിലിടിച്ചാണ് നിന്നത്. അപകടത്തില്‍ 6 പേര്‍ക്ക് പരിക്കേറ്റു. ഈരാറ്റുപേട്ടയില്‍ നിന്നും ഉപ്പുതറയിലേയ്ക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ഒറ്റയീട്ടി ഇഞ്ചപ്പാറ വളവിലായിരുന്നു സംഭവം.

വളവില്‍ റോഡരികിലെ വലിയ കല്ലില്‍കയറി ടയര്‍പാളിയാണ് അപകടം. ബസിന്റെ മെയിന്‍പ്ലേറ്റ് ഒടിയുകയും ചെയ്തു. നിയന്ത്രണംവിട്ട ബസ് വലതുവശത്തെ കയ്യാലയിടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ മുന്‍വശത്തെ ചില്ല് തകര്‍ന്നു.ബസിന്റെ മുന്‍വശം അപകടത്തില്‍ സാരമായി തകര്‍ന്നു. ഒരുവശം കിഴക്കാംതൂക്കായ പ്രദേശങ്ങളുള്ള റൂട്ടില്‍ വന്‍ അപകടമാണ് ഒഴിവായത്. അപകടത്തില്‍ നിസാര പരിക്കുകളേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button