KeralaLatest NewsIndia

പുല്‍വാമയില്‍ വീരമൃത്യു വരിച്ച മലയാളി ജവാന് നാടിന്റെ ബാഷ്‌പാജ്ഞലി: കാശ്മീരിലെത്തിയ വിവരം അമ്മയെ വിളിച്ചറിയിച്ചു

കാശ്‌മീരില്‍ എത്തിയ ഉടനെ അമ്മയെയാണ് ആദ്യം വിളിച്ചത്. നല്ള തണുപ്പാണെന്ന് അറിയിക്കുകയായിരുന്നു.

തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ പുല്‍വാമ സ്ഫോടനത്തില്‍ മലയാളി ജവാനും വീരമൃത്യു. വയനാട് ലക്കിടി സ്വദേശി വസന്തകുമാറാണ് ഇന്നലെ നടന്ന സ്ഫോടനത്തില്‍ വീരമൃത്യു വരിച്ചത്. 18 വര്‍ഷമായി വസന്തകുമാര്‍ സൈനികസേവനം ആരംഭിച്ചിട്ട്. ഇനി രണ്ട് വര്‍ഷം കൂടിയേ റിട്ടയര്‍മെന്റിന് ഉണ്ടായിരുന്നുള്ളൂ. ഇക്കഴിഞ്ഞ രണ്ടാം തീയതി ലീവിന് നാട്ടില്‍ വന്നിരുന്നു. തുടര്‍ന്ന് ഒമ്പതിനു തന്നെ മടങ്ങുകയും ചെയ്‌തു. കാശ്‌മീരില്‍ എത്തിയ ഉടനെ അമ്മയെയാണ് ആദ്യം വിളിച്ചത്. നല്ള തണുപ്പാണെന്ന് അറിയിക്കുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് വസന്തകുമാറിന് ഗുരുതരമായി പരിക്കേറ്റ വിവരം സൈനിക ഉദ്യോഗസ്ഥര്‍ വീട്ടില്‍ വിളിച്ച്‌ അറിയിക്കുകയായിരുന്നു.വിവാഹിതനായ വസന്തകുമാറിന് രണ്ട് കുട്ടികളുണ്ട്. അച്ഛന്‍ ചെറുപ്പത്തില്‍ തന്നെ മരിച്ചിരുന്നു. മരണം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു. ലക്കിടിയിലെ വീട്ടിലാകും മൃതദേഹം കൊണ്ടുവരിക എന്നാണ് ലഭിക്കുന്ന വിവരം.2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിനുനേരെ വ്യാഴാഴ്ച വൈകീട്ട് മൂന്നേകാലോടെ ഭീകരര്‍ ചാവേറാക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ 44 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button