USALatest NewsInternational

പാകിസ്ഥാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്‍മാരോട് അമേരിക്ക, പാകിസ്ഥാന് താക്കീത് നൽകി

സ്വന്തം മണ്ണില്‍ പ്രവര്‍ത്തിക്കാന്‍ എല്ലാ ഭീകരവാദ സംഘടനകള്‍ക്കും അഭയവും പിന്തുണയും നല്‍കുന്നത് പാകിസ്താന്‍ അവസാനിപ്പിക്കണമെന്ന് യുഎസ് ആവശ്യപ്പെടുകയാണ്

വാഷിംഗ്ടണ്‍: പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ തങ്ങളുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്ക. പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യമന്ത്രാലയം പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. തീവ്രവാദപ്രശ്നം ചൂണ്ടിക്കാട്ടിയാണ് പാകിസ്താനിലേക്കുള്ള യാത്ര ഒഴിവാക്കണം എന്ന് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്.

അതെ സമയം തീവ്രവാദ സംഘങ്ങള്‍ക്ക് പിന്തുണയും അഭയും നല്‍കുന്നത് പാകിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന് വൈറ്റ്ഹൗസ് ആവശ്യപ്പെട്ടു. പാകിസ്താന്‍ ആസ്ഥാനമായ ജെയ്‌ഷെ-ഇ-മുഹമ്മദ് സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്ത് വന്നിരുന്നു. തുടര്‍ന്നാണ് സംഭവത്തെ അപലപിച്ച്‌ പത്രക്കുറിപ്പിറക്കിയ വൈറ്റ്ഹൗസ് പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ചത്. .

“സ്വന്തം മണ്ണില്‍ പ്രവര്‍ത്തിക്കാന്‍ എല്ലാ ഭീകരവാദ സംഘടനകള്‍ക്കും അഭയവും പിന്തുണയും നല്‍കുന്നത് പാകിസ്താന്‍ അവസാനിപ്പിക്കണമെന്ന് യുഎസ് ആവശ്യപ്പെടുകയാണ്”, വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് വ്യാഴാഴ്ച രാത്രി പുറപ്പെടുവിച്ച പത്രകുറിപ്പില്‍ പറഞ്ഞു. തീവ്രവാദത്തെ നേരിടാനായി ഇന്ത്യയും അമേരിക്കയും ഒരുമിച്ച്‌ നിന്നുള്ള പരിശ്രമങ്ങളെ ശക്തിപ്പെടുത്താനേ ഈ ആക്രമണം കൊണ്ടാകൂ എന്നും അമേരിക്ക മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button