Latest NewsIndia

പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ദേശീയ അന്വേഷണ ഏജന്‍സിയുടെയും നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റേയും ടീമുകള്‍ കാശ്മീരിലെത്തി. പുല്‍വാമയിലെ ഭീകരാക്രമണത്തെക്കുറിച്ച് ഇതിനകം സംഘങ്ങള്‍ അന്വേഷണം തുടങ്ങി. സുരക്ഷാ വീഴ്ചകളെക്കുറിച്ചാണ് പ്രധാനമായും അന്വേഷണം. അന്വേഷണ ഏജന്‍സികള്‍ പുല്‍വാമയിലെത്തി എന്‍ഐഎയുടെയും എന്‍എസ്ജിയുടെയും സംഘങ്ങള്‍ സുരക്ഷാ വീഴ്ചകളെക്കുറിച്ച് വിശദമായി പഠിക്കും.

സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നാണ് പ്രാഥമികമായ നിഗമനം. മുന്നറിയിപ്പുകള്‍ ഗൗരവത്തിലെടുക്കുന്നതില്‍ പരാജയപ്പെട്ടു. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങള്‍ക്കിടെയുണ്ടായ എറ്റവും വലിയ ഭീകരാക്രമണമാണ് പുല്‍വാമയിലുണ്ടായത്. ഇതിനിടാക്കിയ വീഴ്ചകളും സുരക്ഷാപരമായ പഴുതുകളും കണ്ടെത്തിയില്ലെങ്കില്‍ ഭാവിയില്‍ സമാന ആക്രമണങ്ങള്‍ അരങ്ങേറുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ദേശീയ അന്വേഷണ ഏജന്‍സിയുടെയും നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെയും ടീമുകള്‍ കശ്മീരിലെത്തിയിരിക്കുന്നത്. പുല്‍വാമ ആക്രമണത്തിന് രണ്ട ദിവസം മുമ്പ് ജെയ്‌ഷെ മുഹമ്മദ് അഫ്ഗാനിസ്ഥാനില്‍ നിന്ന് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. കാര്‍ ബോംബ് ആക്രമണത്തിന്റെ വീഡിയോ ആയിരുന്നു ഇത്. സമാനമായി ആക്രമണം കശ്മീരില്‍ ഉണ്ടാകുമെന്ന് വീഡിയോയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കശ്മീര്‍ പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം ഈ വീഡിയോ വിവിധ സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറിയിട്ടും എന്ത് കൊണ്ട് മുന്‍കരുതല്‍ നടപടികഴ് സ്വീകിരിച്ചില്ല എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്.

വന്‍ തോതില്‍ സൈനികരെ കൊണ്ടു പോകുമ്പോള്‍ വിമാനമോ ഹെലികോപ്റ്ററോ ഉപയോഗിക്കാറാണ് പതിവ്. സുരക്ഷാ ചട്ടങ്ങള്‍ നിഷ്‌കര്‍ശിക്കുന്നതും അത് തന്നെ. പിന്നെ എന്ത് കൊണ്ട് 2,500 സൈനികരെ ബസുകളില്‍ കൊണ്ടുപോയി. 60 കിലോ ആര്‍ഡിഎക്‌സ് നിറച്ച് വാഹനവുമായാണ് അദില്‍ അഹമ്മദ് ധര്‍ എന്ന ചാവേര്‍ എത്തിയത്. സ്‌ഫോടനം നടന്നതിന് 10 കിലോമീറ്റര്‍ അകലെ മാത്രമാണ് അദിലിന്‌റെ വീട്. ഇത്രയും സ്‌ഫോടവസ്തു എങ്ങിനെ ശേഖരിക്കാനായി, ആരാണ് ഇതിന് സഹായിച്ചത്, ആരുടെയും കണ്ണില്‍പ്പെടാതെ എങ്ങനെ ഇത്രം ദൂരം പിന്നിട്ട് വാഹനം ദേശീയപാതയിലെത്തി തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button