Latest NewsIndia

നി​തീ​ഷ് കു​മാ​റി​നെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉത്തരവ്

പാ​റ്റ്ന:  ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​നെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വിട്ടു.  മു​സാ​ഫ​ര്‍​പു​രി​ലെ സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട സം​ഭ​വത്തിലാണ് അന്വേഷണത്തിന് ഉത്തരവായിരിക്കുന്നത്. മു​സാ​ഫ​ര്‍​പു​രി​ലെ പ്ര​ത്യേ​ക പോ​ക്സോ കോ​ട​തി​യാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

മു​സാ​ഫ​ര്‍​പു​ര്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ധ​ര്‍​മേ​ന്ദ്ര സിം​ഗ്, സാ​മൂ​ഹി​ക​ക്ഷേ​മ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി അ​തു​ല്‍ പ്ര​സാ​ദ് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യും അ​ന്വേ​ഷ​ണ​ത്തി​ന് പോ​ക്സോ കോ​ട​തി ജ​ഡ്ജി മ​നോ​ജ് കു​മാ​ര്‍ ഉ​ത്ത​ര​വിട്ടിട്ടുണ്ട്. കേ​സി​ല്‍ പ്ര​തി​യാ​യ അ​ശ്വ​നി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോടതി അന്വോഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സംഭവത്തില്‍ വ്യാജ ഡോക്ടറായ അശ്വനിയാണ് പീഡിപ്പിക്കപ്പെട്ടിരുന്ന പെണ്‍കുട്ടികളില്‍ മയക്ക് മരുന്ന് കുത്തിവെച്ചിരുന്നത്.

പീ​ഡ​ന​ക്കേ​സി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ത്ത​തി​ന് സുപ്രീം കോടതി നേരത്തെ നിതീഷ് കുമാര്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button