Latest NewsKerala

താങ്ങായി നിന്നവരോടെല്ലാം നന്ദി രേഖപ്പെടുത്തി വസന്തകുമാറിന്‍റെ ഭാര്യ

  വയനാട്:   കുടുംബത്തിന്‍റെ തീരാ ദുംഖത്തില്‍ താങ്ങായി നിന്ന ഏവരോടും നന്ദി അറിയിച്ച് പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്‍റെ ഭാര്യ ഷീന. രാജ്യം ഒന്നാകെ കുടുംബത്തിനൊപ്പം നിന്നുവെന്നും അതില്‍ അതിയായ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു. ഒപ്പം മക്കളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് അവര്‍ ആശങ്ക പ്രകടിപ്പിക്കുകയും സര്‍ക്കാര്‍ സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്ന തെന്നും ഷീന പറഞ്ഞു.

ഷീന വസന്തകുമാറിന്‍റെ വാക്കുകള്‍…

രാജ്യത്തിന് വേണ്ടി ജീവിച്ച പട്ടാളക്കാരനായിരുന്നു എന്‍റെ ഭര്‍ത്താവ്. ആ ജോലിയെ അത്രയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു. രാജ്യത്തിന് സേവനം ചെയ്യുന്നതിനെ കുറിച്ചാണ് എപ്പോഴും അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നത്. ഭര്‍ത്താവെന്ന നിലയിലും അച്ഛനെന്ന നിലയിലും എല്ലാ ഉത്തരവാദിത്തങ്ങളും ചെയ്തിരുന്ന ആളായിരുന്നു.

മക്കളുടെ വിദ്യാഭ്യാസത്തെക്കുറിച്ച്‌ ഓര്‍ത്താണ് ഇപ്പോള്‍ എല്ലാ പേടിയും. അവരെ നന്നായി വളര്‍ത്തണം. സര്‍ക്കാര്‍ സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്‍റെ കുടുംബം നേരിട്ട ഈ വലിയ ദുരന്തത്തില്‍ രാജ്യം മുഴുവന്‍ ഞങ്ങള്‍ക്കൊപ്പം നിന്നു. അതിലൊരുപാട് സന്തോഷമുണ്ട്.

ഞങ്ങളെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ട്. ആ പിന്തുണ ഇനിയും വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button