Latest NewsUAE

ഉമ്മയുടെ മൃതദേഹത്തിനരികില്‍ ഒറ്റയ്ക്കായ മകളെ ആശ്വസിപ്പിക്കാന്‍ നിമിഷങ്ങള്‍ക്കകം എത്തിയത് നൂറുകണിക്കിന് ആളുകള്‍: സംഭവം ഇങ്ങനെ

അല്‍ഐന്‍ നിവാസികളുടെ ഈ മാതൃകാപരമായ പ്രവൃത്തിയെ പ്രശംസിച്ചുകൊണ്ട് ഇതിനോടകം തന്നെ നിരവധി പേര്‍ രംഗത്തെത്തിക്കഴിഞ്ഞു

അല്‍ഐന്‍: ഉമ്മയുടെ മരണാന്തര ചടങ്ങുകള്‍ നടത്താന്‍ ആരോരും തുണയില്ലാതിരുന്ന യുവതിക്ക് ആശ്വസമായി എത്തിയത് നൂറുകണക്കിനാളുകള്‍. ഈജിപ്തിലെ അല്‍ഐന്‍ ആശുപത്രിയില്‍ നഴ്സായ സഹര്‍ എന്ന യുവതിക്കാണ് ആശ്വാസവുമായി വലിയ ജനക്കൂട്ടം തന്നെ എത്തിയത്.സഹറിന്റെ അമ്മയുടെ മരണ വാര്‍ത്തയറിഞ്ഞ് നാട്ടുകാര്‍ പോസ്റ്റ് ചെയ്ത് ഫേസ്ബുക്ക് കുറിപ്പ് കണ്ടാതോടെയാണ് സഹറിനെ സഹായിക്കാന്‍ എല്ലാവരും രംഗത്തെത്തിയത്.

സഹറിന്റെ  മാതാവ് സമീറ അവാദിന്റെ മരണവാര്‍ത്ത അറിഞ്ഞ നാട്ടുകാര്‍ ‘മാതാവിന്റെ മൃതദേഹത്തിന് മകള്‍ മാത്രം കൂട്ട്’ എന്ന പേരില്‍ ഫെയ്സ്ബുക്കില്‍ ഒരു പേജ് ആരംഭിക്കുകയായിരുന്നു. ‘അല്‍ഐന്‍ നിവാസികളെ, നിങ്ങളുടെ സഹോദരി സഹര്‍ ഇന്ന് ഏകയായിരിക്കുന്നു. മരിച്ചുകിടക്കുന്ന ഉമ്മയെ കഫന്‍ ചെയ്യുന്നതിനോ മറവ് ചെയ്യുന്നതിനോ അവള്‍ക്ക് ആരുമില്ല. അതിനാല്‍ നിങ്ങള്‍ അവളുടെ സഹോദരങ്ങളാകുക. ഏറ്റവും വലിയ വിപത്തില്‍ അവള്‍ക്കും താങ്ങും തണലുമാകുക’ എന്നായിരുന്നു ആ പേജില്‍ പോസ്റ്റ് ചെയ്തത്.
അസര്‍ നമസ്‌കാരാനന്തരം അല്‍ഐനിലെ ഹമൂദ് ബിന്‍ അലി മസ്ജിദില്‍ ജനാസ നമസ്‌കാരം നടക്കുമെന്നും പോസ്റ്റില്‍ അറിയിച്ചു. പോസ്റ്റ് പേജില്‍ പ്രത്യക്ഷപ്പെച്ച് നിമിഷങ്ങള്‍ക്കകം തന്നെ ഇത് വൈറലായി മാറി.

funeral

തുടര്‍ന്ന് അല്‍ഐനില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഈജിപ്തുകാരും അല്ലാത്തവരുമായ നിരവധി ആളുകള്‍ പള്ളിയില്‍ ജനാസ നമസ്‌കാരത്തിനും അല്‍ഫൗഅ മഖ്ബറയിലെ ഖബറടക്ക ചടങ്ങിലും സംബന്ധിക്കാന്‍ എത്തുകയായിരുന്നു.  അല്‍ഐന്‍ നിവാസികളുടെ ഈ മാതൃകാപരമായ പ്രവൃത്തിയെ പ്രശംസിച്ചുകൊണ്ട് ഇതിനോടകം തന്നെ നിരവധി പേര്‍ രംഗത്തെത്തിക്കഴിഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button