Latest NewsGulf

സൗദിയില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളായ പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങുന്നു

റിയാദ്: സൗദി അറേബയില്‍ നിന്നു മാസം ശരാശരി പതിനയ്യായിരം ഗാര്‍ഹിക തൊഴിലാളികള്‍ മാതൃരാജ്യങ്ങളിലേക്ക് മടങ്ങുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. രാജ്യം വിടുന്നവരിലേറെയും ഹൗസ് ഡ്രൈവര്‍മാരും വീട്ടുവേലക്കാരുമാണ്. അതേസമയം, ഗാര്‍ഹിക തൊഴിലാളികളുടെ വേതനത്തില്‍ രണ്ട് ശതമാനം വര്‍;ധനവ് രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.

സൗദിയില്‍; 23 ലക്ഷം ഗാര്‍ഹിക തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 16 ലക്ഷം പുരുഷന്‍മാരും ഏഴ് ലക്ഷം സ്ത്രീകളുമാണ്. ഇന്ത്യക്കാരായ 6 ലക്ഷം ഗാര്‍ഹിക തൊഴിലാളികളാണ് രാജ്യത്തുളളത്. ഹോം മാനേജര്‍, ഡ്രൈവര്‍, ക്ലീനര്‍ ഹോം ഗാര്‍ഡ്, ടൈലര്‍, , കൃഷിക്കാരന്‍ ഹോം ടൂഷന്‍ ടീച്ചര്‍ ഹോം നഴ്‌സ് തുടങ്ങിയ തസ്തികകളിലാണ് ഗാര്‍ഹിക തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 50000 ഗാര്‍ഹിക തൊഴിലാളികളാണ് മാതൃരാജ്യങ്ങളിലേക്ക് മടങ്ങിയത്. ജോലി ഉപേക്ഷിച്ച് മടങ്ങിയവരിലേറെയും പുരുഷന്‍ാരാണ്.

സൗദിയില്‍ മാസം 430 കോടി റിയാലാണ് ഗാര്‍ഹിക മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രതിഫലമായി വിതരണം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ശരാശരി മാസം 1769 റിയാലായിരുന്നു ശമ്പളം. ഈ വര്‍ഷം അത് 1810 റിയാലായി വര്‍ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button