KeralaLatest News

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; സിപിഎമ്മിനെതിരെ വിമർശനവുമായി പി.എസ് ശ്രീധരന്‍ പിള്ള

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. കൊല്ലപ്പെട്ടത് ഏത് കക്ഷിയില്‍പെട്ടവരായാലും കൊല്ലുന്നത് സിപിഎമ്മുകാര്‍ തന്നെയാണെന്നും, കാസര്‍ഗോഡ് രണ്ട് കോണ്‍ഗ്രസുകാരെ അരിഞ്ഞുവീഴ്ത്തിയത് ചുവപ്പ് ഭീകരതയുടെ ആവര്‍ത്തനമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

കൊല്ലപ്പെട്ടത് ഏത് കക്ഷിയില്‍പെട്ടവരായാലും കൊല്ലുന്നത് സിപിഎംകാര്‍ തന്നെ. കാസര്‍ഗോഡ് രണ്ട് കോണ്‍ഗ്രെസ്സുകാരെ അരിഞ്ഞുവീഴ്ത്തിയത് ചുവപ്പ് ഭീകരതയുടെ ആവര്‍ത്തനം. കാസര്‍ഗോഡ് പല പഞ്ചായത്തുകളിലും സിപിഎമ്മും കോണ്‍ഗ്രസ്സും ഭരണപങ്കാളികള്‍ എന്നതാണ് വിചിത്രം. അത് തന്നെയാണല്ലോ ദേശീയതലത്തിലും ഉള്ള ചിത്രം. കാസര്‍ഗോഡ് ജില്ലയില്‍ സി പി എം കൊല്ലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് എന്നിവര്‍ക്ക് ആദരാഞ്ജലികള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button